കോടതി അലക്ഷ്യ കേസ്; മാപ്പ് അപേക്ഷ നൽകാൻ പ്രശാന്ത് ഭൂഷണിന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

കോടതി അലക്ഷ്യ കേസിൽ മാപ്പ് അപേക്ഷ നൽകാൻ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് മാപ്പുപറഞ്ഞുകൊണ്ട് സത്യവാങ്മൂലം നൽകിയാൽ നാളെ കേസ് പരിഗണിച്ച് തീർപ്പാക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.

മാപ്പ് പറയില്ലെന്ന് കഴിഞ്ഞദിവസം കോടതിയിൽത്തന്നെ ഭൂഷൺ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, ശനിയാഴ്ച നടന്ന വെബിനാറിലും ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു. ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ അറിച്ചിട്ടുണ്ട്.

അതേസമയം പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് അറ്റോർണി ജനറൽ തന്നെ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News