കേരള നിയമസഭയുടെ ഏകദിന സമ്മേളനം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേരുന്ന സമ്മേളനം അനുശോചനത്തോടെയാണ് ആരംഭിച്ചത്.
അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്‌പീക്കർ വി ഡി സതീശന് അനുമതി നൽകി. സ്‌പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എന്നാൽ സ്‌പീക്കർക്കെതിരായി പ്രമേയം അവതരിപ്പിക്കണമെങ്കിൽ 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന കാര്യം മന്ത്രി എ കെ ബാലൻ പ്രതിപക്ഷ നേതാവിനെ അറിയിച്ചു.
സർക്കാരിനെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം അഞ്ച് മണിക്കൂർ ചർച്ച ചെയ്യും. ഉപധനാഭ്യർഥനകളും സഭയിൽ അവതരിപ്പിച്ച് പാസാക്കി.
വിഡി സതീശന്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. അവിശ്വാസത്തെ പിന്‍തുണച്ചുകൊണ്ട് പ്രതിപക്ഷ അംഗങ്ങള്‍ സംസാരിക്കുന്നു.

Get real time update about this post categories directly on your device, subscribe now.