വിഡി സതീശന്‍റെ അവിശ്വാസ പ്രമേയത്തിന്‍റെ സ്ഥാനം ചവറ്റുകൊട്ടയിലാണ്; സ്ഥിരം ദുരാരോപണങ്ങളാണ് പ്രമേയത്തിലും പ്രതിപക്ഷം ആവര്‍ത്തിച്ചത്: എ പ്രദീപ് കുമാര്‍

വിഡി സതീശന്റെ പ്രേമേയം ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ എറിയണമെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ. വിഡി സതീശന്റെ അവിശ്വാസ പ്രമേയത്തില്‍ പുതിയതായി ഒന്നുമില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചാനല്‍ ചര്‍ച്ചകളില്‍ കോട്ടിട്ട ആളുകള്‍ പറഞ്ഞ കാര്യങ്ങള്‍ ഖദറിട്ട് വന്നവര്‍ അവതരിപ്പിക്കുന്നുവെന്ന് മാത്രമെ ഉള്ളു. ഈ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ അഭിമാന പുരസരം ഉയര്‍ത്തിപ്പിടിക്കുന്ന സാമാജികനാണ് താനെന്നും എ പ്രദീപ് കുമാര്‍ പറഞ്ഞു.

വിമാനത്താവള വിഷയത്തില്‍ ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ സ്വീകരിക്കുന്നത് കയ്യടി കിട്ടുന്നതിനുള്ള നിലപാടല്ല അത് ഇടതുപക്ഷത്തിന്റെ നയമാണ്. രാജ്യത്ത് സ്വകാര്യവല്‍ക്കരണത്തിന് തുടക്കം കുറിച്ചത് നിങ്ങളാണ്. വിമാനത്താവള സ്വകാര്യ വല്‍ക്കരണത്തിന് എതിരുനില്‍ക്കുന്ന യുഡിഎഫ് നിങ്ങളുടെ എംപിയായ ശശി തരൂരിന്റെ നിലപാടിനെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ടെന്നും എ പ്രദീപ് കുമാര്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കുറിച്ച് എന്തുകൊണ്ട് കെഎം ഷാജി തന്റെ ദീര്‍ഘമായ പ്രസംഗത്തില്‍ പരാമര്‍ശിക്കാതെ പോയി അത് നിങ്ങള്‍ക്ക് അവരുമായിട്ടുള്ള ബാന്ധവമുള്ളതുകൊണ്ടാണ്. സ്വര്‍ണക്കടത്ത് കേസില്‍ എന്തുകൊണ്ട് തെളിവുകളുണ്ടായിട്ടും ബിജെപിയെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് മടി കാണിക്കുന്നതെന്നും എ പ്രദീപ് കുമാര്‍ ചോദിച്ചു.

യുവജന വിരുദ്ധമാണ് ഈ സര്‍ക്കാരെന്ന് പറയുന്നവര്‍ അറിയണം. 16500 പുതിയ തസ്തികകളാണ് ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത്. പി എസ് സി ലിസ്റ്റുകള്‍ തവണകളായി നീട്ടിനല്‍കിയെന്ന് വാദിക്കുന്നവരോട് ഒരു ചോദ്യമുണ്ട് സമയബന്ധിതമായി നിയമനം നടത്താതെ ലിസ്റ്റ് നീട്ടിനല്‍കുമ്പോള്‍ അവസരം നഷ്ടപ്പെടുന്നത് പുതിയ ഉദ്യോഗാര്‍ത്ഥികളുടേതല്ലേ.

ആദ്യം റാങ്ക് ലിസ്റ്റ് റദ്ധ് ചെയ്യണമെന്ന് പറഞ്ഞവര്‍ പിന്നീട് സമരം നടത്തി ഇതേ ലിസ്റ്റ് നീട്ടി നല്‍കി നിയമനം നടത്തണമെന്ന് പറഞ്ഞവരാണ് പ്രതിപക്ഷം രാഷ്ട്രീയത്തില്‍ ഒരു നിലപാടുണ്ടാവുകയെന്നതും അതില്‍ ഉറച്ച് നില്‍ക്കുന്നതുമൊന്നും ഒരു മോശം കാര്യമായി പ്രതിപക്ഷം കാണേണ്ടെന്നും എ പ്രദീപ് കുമാര്‍ പറഞ്ഞു.

കേരളത്തിന്‍ അഭിമാനകരമായ നേട്ടങ്ങളെ വസ്തുത വച്ച് എതിര്‍ക്കാതെ ദുരാരോപണങ്ങള്‍ വഴി തകര്‍ക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം നിങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കൊപ്പം സമരം ചെയ്യാന്‍ ആളെ കിട്ടില്ലെന്ന ബോധ്യം കൊണ്ടാണ്.

ഈ ദുരാരോപണങ്ങള്‍ക്കൊക്കെയിടയിലും ലോകപ്രശസ്തമായ നേട്ടങ്ങളാണ് ഈ സംസ്ഥാനം കൈവരിച്ചതെന്നും അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ച എ പ്രദീപ് കുമാര്‍എംഎല്‍എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News