ഇടതുപക്ഷം തുടര്‍ഭരണം നേടുമെന്ന ബോധ്യത്തില്‍ നിന്നുണ്ടായ അസ്വസ്ഥതയാണ് ഈ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്ന് മാത്യു ടി തോമസ്

കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് ദില്ലിയില്‍ അവരുടെ സ്വന്തം പ്രസിഡണ്ടിനെതിരായി മുതിര്‍ന്ന നേതാക്കള്‍ അവതരിപ്പിച്ച അവിശ്വാസത്തിന് മറുപടി കണ്ടെത്താന്‍ ശ്രമിക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു.

ഈ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരന്‍ അനുഭവിച്ചറിയുന്നുണ്ടെന്ന് മാത്യു ടി തോമസ് പറഞ്ഞു.

കേരളത്തിലെ പ്രതിപക്ഷത്തിന് ടിബി ഫോബിയയാണ് ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടുമെന്ന ബോധ്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ അസ്വസ്ഥതയാണ് പ്രതിപക്ഷത്തിനെന്നും മാത്യു ടി തോമസ് പ്രമേയത്തെ എതിര്‍ത്തുകൊണ്ട് സഭയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News