അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അബദ്ധം: വീണാ ജോര്‍ജ്

വിഡി സതീശന്‍ ഇതിന് മുമ്പ് സഭയില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തെക്കാളൊക്കെ എത്രയോ നിലവാരം കുറഞ്ഞ പ്രമേയമാണ് ഈ അവിശ്വാസ പ്രമേയം. യഥാര്‍ഥത്തില്‍ പ്രതിപക്ഷം അവിശ്വാസം അവതരിപ്പിക്കേണ്ടത് സ്വന്തം പ്രതിപക്ഷ നേതാവിനെതിരെയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

കേരളത്തിന്റെ പൊതു ഐക്യത്തിന് ഇടങ്കോലിടാന്‍ പലതവണ പ്രതിപക്ഷ നേതാവ് കോടതിയില്‍ പോയി കൊവിഡ് സാഹചര്യവും അതിന്റെ ഗൗരവവും പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്ന് കോടതിക്ക് പറയേണ്ടിവന്നു.

മീഡിയാ മാനിയ ഇല്ലാത്ത പ്രതിപക്ഷ നേതാവ് പലതവണ പത്രസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ ഒന്ന് പോലും സഭയില്‍ ആവര്‍ത്തിക്കാത്തത് അതൊക്കെയും പൊള്ളയാണെന്ന സ്വയം ബോധ്യത്തില്‍ നിന്നാണ്. അഴീക്കോട് അംഗം സ്വര്‍ണക്കടത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ മുസ്ലീം ലീഗ് പ്രതികളെ കുറിച്ച് മൗനം പാലിച്ചതെന്തുകൊണ്ട്.

നിങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടാന്‍ നിങ്ങള്‍ തന്നെ അവസരമൊരുക്കിയതാണ് രാഷ്ട്രീയ അബദ്ധമെന്ന് താന്‍ പറഞ്ഞതെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിന്റെ ബഹുമാന്യരായ രണ്ട് മന്ത്രിയായ വനിതകളെ സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും ആക്ഷേപിച്ചവരാണ് കോണ്‍ഗ്രസും യുഡിഎഫും.

പ്രതിപക്ഷ എംഎല്‍എ മാരുടെ മണ്ഡലങ്ങളിലെല്ലാം കോടിക്കണക്കിന് രൂപയുടെ വികസനമാണ് ഈ സര്‍ക്കാര്‍ നടത്തിയത് രാഷ്ട്രീയ വിയോജിപ്പ് കാരണമാണ് അവര്‍ക്ക് അത് പറയാന്‍ കഴിയാത്തത്. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് ഈ സര്‍ക്കാര്‍ നടത്തിയത്.

സുഭിക്ഷ കേരളം കൊവിഡാനന്തര ലോകത്തിന് മുന്നില്‍ കേരളം കാണിച്ചുകൊടുക്കാന്‍ പോകുന്ന അതുല്യമായ മാതൃകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ മേഖല കൂടി തുറന്നുകൊടുത്തിട്ടും ഭൂരിപക്ഷം അംഗങ്ങളും ഇപ്പോഴും ആശ്രയിക്കുന്നത് ഗവണ്‍മെന്റ് ആശുപത്രികളെയാണ് അത് ഈ സര്‍ക്കാര്‍ പൊതുജനാരോഗ്യ മേഖലയില്‍ വരുത്തിയ മാറ്റത്തിന്റെ തെളിവാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

പ്രതിപക്ഷ അംഗങ്ങളുടെ പോലും മണ്ഡലങ്ങളില്‍ ആയിരത്തിലധികം വീടുകളാണ് ലൈഫ് മിഷന്‍ വഴി നിര്‍മിച്ചു നല്‍കിയത്. ദയവുചെയ്ത് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സാധാരണക്കാരന്റെ കഞ്ഞിയില്‍ പാറ്റയിടരുതെന്നും വീണാ ജോര്‍ജ് സഭയില്‍ പറഞ്ഞു.

പിണറായിയുടെ കമ്യൂണിസ്റ്റ് പാരമ്പര്യത്തെ കുറിച്ച് കേരളത്തിന് ക്ലാസെടുക്കാന്‍ മാത്രം പിടി തോമസ് യോഗ്യനല്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News