കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരെ കത്തെഴുതിയ നേതാക്കൾക്ക്‌ പിന്നിൽ ബിജെപി; ഗുരുതര ആരോപണവുമായി രാഹുൽ

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തെത്തി. ആരോപണത്തിനു പിന്നില്‍ ബിജെപി ആണെന്ന് തെളിഞ്ഞാല്‍ രാജി വെക്കാമെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.

23 നേതാക്കളാണ് നേതൃത്വത്തിനെതിരെ കത്തെഴുതിയത്. ഇത് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്.

കത്തെഴുതിയവര്‍ ബിജെപിയുമായി കൈ കോര്‍ക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശം. ഇതിനെതിരെ കത്തെഴുതിയ നേതാക്കള്‍ ശക്തമായി രംഗത്തെത്തി. ആരോപണം തെളിയിച്ചാല്‍ താന്‍ രാജിവെക്കാമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

കപില്‍ സിബല്‍ ട്വിറ്ററിലൂടെയാണ് പ്രതികരണം നടത്തിയത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ നേതൃത്വത്തിന് എതിരെ ഒരു പ്രസ്‌താവന പോലും താന്‍ നടത്തിയിട്ടില്ല.

രാജസ്ഥാന്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ താന്‍ നിലപാട് എടുത്തു. ഇത്രയൊക്കെ ചെയ്‌തിട്ടും ഇപ്പോള്‍ താന്‍ ബിജെപിക്കൊപ്പം ചേര്‍ന്നുവെന്നാണ് പറയുന്നതെന്നും സിബല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News