
പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമസഭയില്‍ എംഎല്‍എ എം സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്.
ഡല്‍ഹിയില്‍ ഒരു അവിശ്വാസ പ്രമേയമിപ്പോള്‍ നടക്കുന്നുണ്ടെന്നും സോണിയ ഗാന്ധിയിലുള്ള ആ അവിശ്വാസം തെരുവില്‍ അടിപിടിയായിരിക്കുന്നുവെന്നും എം സ്വരാജ് നിയമസഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ നടപടികളെ പരാമര്‍ശിച്ച്, ഇതെല്ലാം വെറും കൊള്ളയല്ല തീവെട്ടിക്കൊള്ളയാണെന്ന് പ്രമേയാവതാരകന്‍ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്‍ഡിഎഫിനെതിരെ പോലും അദ്ദേഹം അങ്ങനെ ഒരു വാക്ക് പറഞ്ഞില്ല.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചെന്നിത്തല പറഞ്ഞത് അഴിമതി കൊടികുത്തി വാഴുന്നു എന്നാണ്. കേരളം മാഫിയാ രാജായെന്ന് വി എം സുധീരനും പറഞ്ഞു. ഇൗ സര്‍ക്കാരിനെതിരെ അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ല.
മന്ത്രിമാരുടെ ഓഫീസുകള്‍ കുറ്റവാളികളുടെ താവളമാകുന്നുവെന്ന് യുഡിഎഫ് ഭരിക്കുമ്പോള്‍ ഡിജിപി റിപ്പോര്‍ട്ട് നല്‍കി. സോളാര്‍ കേസില്‍, കുറ്റവാളികളുടെ ഓഫീസായോ മുഖ്യമന്ത്രിയുടെ ഓഫീസ് എന്നാണ് ഹൈക്കോടതി ചോദിച്ചത്. വഴിയില്‍ പോയവന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോള്‍; സ്വരാജ് വിമര്‍ശിച്ചു.
2012 ല്‍ പിഎസ് സി പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വില്‍പ്പനയ്ക്ക് എന്ന വാര്‍ത്ത ഒരു പ്രമുഖ പത്രത്തില്‍ വന്നു. പിഎസ്‌സിയില്‍ 1,23,104 പേരെയാണ് യുഡിഎഫ് അഞ്ച് കൊല്ലം കൊണ്ട് നിയമിച്ചത്.
എന്നാല്‍ 1,40,615 പേരെ എല്‍ഡിഎഫ് ഇപ്പോള്‍ തന്നെ നിയമിച്ചുവെന്നും സ്വരാജ് വ്യക്തമാക്കി.ദുരിതാശ്വാസ നിധിയില്‍ നിന്നും യുഡിഎഫ് ആകെ കൊടുത്തത് 651 കോടി. എല്‍ഡിഎഫ് കൊടുത്തത് 5100 കോടി.എല്ലാം കേരളം വിലയിരുത്തട്ടെ; അദ്ദേഹം വിശദീകരിച്ചു
ദുരന്തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് അതിലൂടെ അധികാരത്തിലേക്കെത്താന്‍ മാര്‍ഗം തെളിഞ്ഞുവരും എന്ന് പ്രതീക്ഷിക്കുന്നവരായി പ്രതിപക്ഷം മാറി. എസ്ഡിപിഐയുമയി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചു. എസ്എസ്എല്‍സി പരീക്ഷ നടത്തുന്ന മുഖ്യമന്ത്രിക്ക് വട്ടാണെന്ന് പറഞ്ഞവരാണ് നിങ്ങള്‍.
സാലറി ചലഞ്ചിനെ എതിര്‍ത്ത് കോടതിയില്‍ പോയി നാണം കെട്ടില്ലേയെന്നും പ്രതിപക്ഷ നേതാവിനോട് സ്വരാജ് ചോദിച്ചു. ‘വിമാനത്താവളം വഴിയും അല്ലാതേയും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് കൂടിവരുന്നു, അവര്‍ സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളുടെ പിടിയിലാകുന്നു’; ഈ വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്ന് നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന്, വിമാനത്താവളങ്ങളുടെ നിയന്ത്രണം സംസ്ഥാന പൊലീസിനല്ല, സ്വര്‍ണക്കടത്ത് കേസ് കൈകാര്യം ചെയ്യുന്നത് കസ്റ്റംസും ഡിആര്‍ഐയുമാണ് എന്നാണ് താങ്കള്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവിനെ സ്വരാജ് ഓര്‍മിപ്പിച്ചു.
വികസനത്തിന്റെ വഴിമുടക്കികളായി നിങ്ങള്‍ നില്‍ക്കരുത്. മലപ്പുറത്തെ തിരൂരിലെ എസ്എസ്എം പോളിടെക്‌നിക്കിന്റെ ചെയര്‍മാനും സെക്രട്ടറിയും ആരാണെന്ന് ഞാന്‍ പറയുന്നില്ല.
16 കോടിരൂപ ഖലീഫ ഫൗണ്ടേഷന്‍ വഴി കിട്ടി.നിര്‍മാണം നടക്കുന്നു. എന്‍എംസി ഗ്രൂപ്പാണ് നിര്‍മാണം നടത്തുന്നത്. അവര്‍ സബ് കോണ്‍ട്രാക്ടര്‍ക്ക് കൊടുത്തിരിക്കുന്നു. ഇതില്‍ എത്രയാണ് കമ്മീഷന്‍ അന്വേഷിച്ചോ; സ്വരാജ് ചോദിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here