രാജ്യസഭ തിരഞ്ഞെടുപ്പ്: എം വി ശ്രേയാംസ് കുമാര്‍ വിജയിച്ചു

വിരേന്ദ്ര കുമാറിന്‍റെ മരണത്തോടെ ഒ‍ഴിവുവന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശ്രേയാംസ്കുമാര്‍ വിജയിച്ചു. പോൾ ചെയ്‌ത 130 വോട്ടുകളിൽ 88 വോട്ട്‌ ശ്രേയാംസ്‌കുമാറിന്‌ ലഭിച്ചു. പേള്‍ ചെയ്ത 130 വോട്ടുകളില്‍ 88 വേട്ട് നേടിയാണ് ശ്രേയാം കുമാര്‍ വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസിന് 41 വേട്ടുകള്‍ ലഭിച്ചു.

വിരേന്ദ്രകുമാറിന്‍റെ മരണത്തോടെ ഒ‍ഴിവുവന്ന രാജ്യ സഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞടുപ്പിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ശ്രേയാംസ്കുമാര്‍ വിജയിച്ചത്. ആകെ ഉള്ള 136 വോട്ടുകളില്‍ 130 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 88 വേട്ട് ശ്രേയാംസ് കുമാറിന് ലഭിച്ചു. 41 വേട്ടാണ് എതിര്‍സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസിന് ലഭിച്ചത്. ഒരു വോട്ട്‌ അസാധുവായി.

പി സി ജോര്‍ജ് എംഎല്‍എയുടെ വോട്ടാണ് അസാധുവായത്. .രാവിലെ പത്തിനാരംഭിച്ച പോളിംഗ് വൈകീട്ട് നാലിന് അവസാനിച്ചു. തെരഞ്ഞടുപ്പില്‍ വി. എസ്. അച്ചുതാനന്ദന്‍ സി.എഫ്. തോമസ്, ജോര്‍ജ്ജ് എം. തോമസ് എന്നിവര്‍ വോട്ട് രേഖപ്പെടുത്തിയില്ല. ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് വോട്ട രേഖപ്പെടുത്താഞ്ഞത്.

ബിജെപി എംഎല്‍എ ഒ രാജഗോപാലും യുഡിഎഫിലെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗക്കാരായ റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ് എന്നിവരും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. പി സി ജോര്‍ജ് എംഎല്‍എയുടെ വോട്ട് അസാധുവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News