രാജ്യസഭാ തെരഞ്ഞെടുപ്പ്‌: നിയമസഭയിൽ വോട്ടെടുപ്പ്‌ തുടരുന്നു

എം പി വീരേന്ദ്രകുമാറിന്‍റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്‌ നിയമസഭയിൽ തുടരുന്നു. 80ലേറെ അംഗങ്ങൾ ഇതിനകം വോട്ട്‌ രേഖപ്പെടുത്തി.

എൽഡിഎഫ്‌ സ്‌ഥാനാർത്ഥി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്

നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്‍ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തിനാണ്‌ വോട്ടെടുപ്പ് തുടങ്ങിയത്.

അതേസമയം വോട്ടെുപ്പിൽ നിന്ന്‌ വിട്ടുനില്‍ക്കണമെന്ന് ജോസ് പക്ഷവും , യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നൽകിയിട്ടുണ്ട്.

ജോസ്‌ വിഭാഗം എംഎൽഎമാരായ റോഷി അ​ഗസ്റ്റിനും എൻ ജയരാജും സഭയിലെത്തിയിട്ടില്ല. വിപ്പ്‌ ലംഘിച്ചാൽ പുറത്താക്കുമെന്ന്‌ ജോസഫ്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News