മറുപടി കേൾക്കാതെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; എന്താ കേൾക്കാൻ തയ്യാറാകാത്തതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി മറുപടി പറയാനൊരുങ്ങുമ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷം. മറുപടി പറയുന്നത് കേൾക്കൂ എന്ന് മുഖ്യമന്ത്രിയും സ്പീക്കറും ആവർത്തിച്ച് പറഞ്ഞിട്ടും പ്രതിപക്ഷ അംഗങ്ങൾ തയ്യാറായില്ല.
മറുപടി നീണ്ടുപോയെന്നായിരുന്നു ആദ്യം പ്രതിപക്ഷം വാദിച്ചുകൊണ്ടിരുന്നത്. എന്നാൽ സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിലെല്ലാം മുഖ്യമന്ത്രി മറുപടി പറയാൻ ഒരുങ്ങവെയാണ് മുദ്രാവാക്യം മുഴക്കി യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയത്.

എന്താണ് പ്രതിപക്ഷം മറുപടി കേൾക്കാൻ തയ്യാറാകാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കൂട്ടംകൂടി നിൽക്കുന്നത് കോവിഡ് പ്രോട്ടോക്കോൾ ലംഘനമാണെന്ന് സ്പീക്കർ ഓർമിപ്പിച്ചിട്ടും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.

തുടർന്ന് താൻ മറുപടി പറയുകയാണെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗം തുടർന്നു. പ്രതിപക്ഷം ആരോപണങ്ങൾക്ക് മൂന്നര മണിക്കൂറോളം നീണ്ടു നിന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News