കൂടത്തായി കൊലപാതക പരമ്പര; റോയ്, സിലി വധക്കേസുകള്‍ സെപ്റ്റംബര്‍ 8ന് പരിഗണിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ്തോമസ്,സിലി വധക്കേസുകള്‍ സെപ്റ്റംബര്‍ 8ന് വീണ്ടും പരിഗണിക്കും. റോയ് തോമസ്‍ വധകേസില്‍ പ്രതിയായ അഭിഭാഷകൻ വിജയകുമാറിനോട് ഇന്ന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപെട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന‍്റെ അഭിഭാഷകന്‍ സമയം നീട്ടി ചോദിച്ചു.

ഇതേ തുടര്‍ന്ന് കേസ് സെപ്റ്റംബര്‍ 8ലേക്ക് മാറ്റിവെക്കുകയായിരുന്നു. വിജയകുമാറിന്‍റെ ഭാഗം കേട്ടതിനുശേഷമായിരിക്കും പ്രാഥമിക വാദം തുടങ്ങുക..

ജോളി സ്വത്ത് തട്ടിയെടുക്കാനായുണ്ടാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപെടുത്തിയ നോട്ടറി അഭിഭാഷകനാണ് സി വിജയകുമാര്‍. സിലി വധകേസില്‍ ഒന്നാം പ്രതിയായ ജോളി വിടുതല്‍ ഹര്‍ജ്ജി ഫയല്‍ ചെയ്തു.

കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്ജ്ജി. ഇതും കോടതി സെപ്റ്റംബര്‍ 8ന് പരിഗണിക്കും.കോഴിക്കോട് അഡിഷണല്‍ സെഷന്‍സ് കോടതിയാണ് രണ്ട് കേസും പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News