നെറ്റിയില്‍ കുറി തൊട്ടതിന് കിംഗ് ഖാനെ കടന്നാക്രമിച്ച് സൈബർ ലോകം

ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് വിനായക ചതുർഥി ആഘോഷങ്ങളോടനുബന്ധിച്ചു കുറിതൊട്ടതിന് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. നിങ്ങൾ മുസ്ലിം ആണോ പേര് മാറ്റി സുരേഷ് കുമാർ എന്നാക്കൂ തുടങ്ങി തെറി വിളികൾ വരെ നടത്തിയാണ് പലരും പ്രതികരിച്ചത്.

ഹിന്ദുവായ ഭാര്യ ഗൗരി വലിയ ഗണേഷ് ഭക്തയാണ്. എല്ലാ വർഷവും ഗണേഷ് ഉത്സവത്തോടനുബന്ധിച്ചു വീട്ടിൽ പൂജകൾ നടത്തുന്ന പതിവുണ്ട്.

വീട്ടിലെ വിനായക ചതുർഥി ആഘോഷങ്ങൾക്ക് ശേഷമാണ് കുറിതൊട്ട ചിത്രം ഷാരുഖ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മുസ്‍ലിമായ താരം ഹിന്ദു ഉൽസവം കൊണ്ടാടുന്നതാണ് പലരെയും ചൊടിപ്പിച്ചത്.

ഈ ഗണേശ ചതുർഥി ദിനത്തിൽ ഗണപതി നിങ്ങളെയും പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കട്ടെ എന്നായിരുന്നു ഷാരൂഖ് ആരാധകരുമായി പങ്കിട്ട സന്ദേശം. തുടർന്നാണ് നടനെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളുടെ സമൂഹ മാധ്യമങ്ങൾ നിറഞ്ഞത്.

എല്ലാ വർഷവും ഷാരൂഖ് ഖാൻ കുടുംബസമേതം വിനായക ചതുർഥി ആഘോഷിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിയില്ല. നെറ്റിയിൽ കുറിതൊട്ടുള്ള ചിത്രത്തിനു നേരെയാണ് സോഷ്യൽ ആക്രമണം. എന്തുതരം മുസ്‍ലിമാണെന്നും ഇങ്ങനെ ചെയ്താൽ എങ്ങനെയാണ് അള്ളാഹുവിന്റെ മുന്നിൽ നിൽക്കുന്നതെന്നുമാണ് ചിലർ ചോദിക്കുന്നത്.

കുടുംബം എല്ലാ ഉത്സവങ്ങളും തുല്യ ആഘോഷത്തോടെയാണ് കൊണ്ടാടുന്നത്. ഈ മാസം ആദ്യം, മകൻ അബ്രാം ബക്രീദിൽ പ്രാർത്ഥന നടത്തുന്നതിന്റെ ചിത്രം ഷാരൂഖ് പങ്കുവെച്ചിരുന്നു.

സൽമാൻ ഖാൻ, ഹൃതിക് റോഷൻ, ശില്പ ഷെട്ടി തുടങ്ങിയ താരങ്ങളും വീട്ടിൽ വിനായക ചതുർഥി പൂജകൾ നടത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News