ആത്മധൈര്യത്തോടെ പിണറായി സർക്കാർ; നിഷ്പ്രഭരായി പ്രതിപക്ഷ നിര

പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയത്തെ തകർത്ത് തരിപ്പണമായി പിണറായി മന്ത്രിസഭ. അവിശ്വാസം അവതരിപ്പിച്ചാൽ സ്വന്തം പക്ഷത്ത് ഉള്ളവരുടെ വോട്ട് പോലും നേടാൻ കഴിയില്ലെന്ന പ്രവചനം യാഥാർത്ഥ്യമായി. മാണി വിഭാഗത്തിലെ രണ്ട് MLA മാർ സഭയിൽ നിന്നും വിട്ട് നിന്നു. മൂന്നേമുക്കൽ മണിക്കൂർ പ്രസംഗിച്ച മുഖ്യമന്ത്രിയുടെ പ്രസംഗം തൽസമയം വിവിധ മാധ്യമങ്ങളിലൂടെ കണ്ടത് ലക്ഷങ്ങൾ ആണ്.

പിണറായി വിജയന് ക്യാപ്റ്റൻ എന്ന് വിളി പേരുണ്ട് . പ്രതിബന്ധങ്ങളെയും മഹാമാരികളുടെയും ഈ ആസുരകാലത്ത് എങ്ങനെയോ വീണുപോയ ഒരു വിളി പേരാണത്. അക്ഷരാർത്ഥത്തിൽ ക്യാപ്റ്റൻ്റെ ദിനമായിരുന്നു ഇന്നലെ . തൻ്റെ ടീമിനെ നയിച്ച് മിന്നുന്ന ഫോമിൽ പിണറായി പടുത്തുയർത്തിയ കൂറ്റൻ ഇന്നിഗ്സിന് മുന്നിൽ പ്രതിപക്ഷ നിര അക്ഷരാർത്ഥത്തിൽ നിഷ്പ്രഭരായി.

പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്ക് സഭ ഇന്നോളം കണ്ട സുദീർഘമായ പ്രസംഗത്തിൽ മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറഞ്ഞു . തൻ്റെ സർക്കാരിൻ്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തുന്നതിന് ഒപ്പം പ്രതിപക്ഷത്തിൻ്റെ മുഴുവൻ ആരോപങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു .

സങ്കീർണവും ,വൈദഗ്ദ്ധവും വേണ്ട ചില കാര്യങ്ങൾ ചെയ്യാൻ കൺസൾട്ടൻസികൾ ആവശ്യമായി വരും
UDF ഭരണ കാലഘട്ടത്തിൽ നിയോഗിച്ച കൺസൾട്ടൻസികളുടെ പേര് വിവരങ്ങൾ മുഖ്യമന്ത്രി വായിക്കുമ്പോൾ പ്രതിപക്ഷ നിരയിൽ നിന്ന് പതിവ് അപശബ്ദങ്ങൾ ഉണ്ടായില്ല. നിക്ഷേപത്തിനു വരുന്നവരെ അട്ടിപ്പായിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി പറഞ്ഞതായി ചില മാധ്യമങ്ങൾ വാർത്ത പ്രചരിപിച്ചു.

പുകമറ സൃഷ്ടിച്ച് പ്രതിച്ഛായ തകർക്കാമോയെന്നാണ് നോക്കുന്നത് രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങളെ പോലും ആക്രമിക്കുന്നു. ഒരിക്കലും തമ്മിൽ തമ്മിൽ ചെയ്യാൻ കഴിയാത്തവർ പട്ടുമെത്തയിൽ ഒത്തുചേർന്ന് കമ്യൂണിസ്റ്റുവിരുദ്ധ പ്രചാരവേലയുടെ നടത്തുന്നു. ഒരു ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ മണിക്കൂറുകളോളം പോയിരുന്നു വിയർത്ത് ഏത് മുഖ്യമന്ത്രിയാണെന്ന് എല്ലാവർക്കുമറിയാം പിണറായി പരിഹസിച്ചു.

കെ ബി ഗണേശ് കുമാറിനെതിരെ പ്രതിപക്ഷത്ത് നിന്ന് പ്രകോപനപരമായ ഇടപ്പെടൽ ഉണ്ടായപ്പോൾ മാത്രം അൽപ്പം കാർക്കശ്യ സ്വരത്തിൽ സംസാരിച്ചു എന്നതൊഴിച്ചാൽ ശാന്തനായിട്ടാണ് മുഖ്യമന്ത്രി സഭയിൽ സംസാരിച്ചത് അത്രയും . കേരള നിയമസഭയുടെ ഇതപര്യന്തമുള്ള ചരിത്രത്തിലെ സുദീർഘമായ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു ..’ഗാണ്ഡിവം കുലച്ച വിജയന് മുന്നിൽ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News