അവിശ്വാസ പ്രമേയം തിരിച്ചടിയായി; ഫ്ലോര്‍ മാനേജ്മെന്‍റില്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം

അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത. ഫ്ലോർ മാനേജ്മെന്‍റ് പൂർണമായി പരാജയപ്പെട്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം. നേട്ടം സർക്കാരിനും മുഖ്യമന്ത്രിക്കുമെന്നും ഈ വിഭാഗം.

അവിശ്വാസ പ്രമേയത്തെ പിണറായി വിശ്വാസ പ്രമേയമാക്കി മാറ്റി. ജോസ് വിഭാഗത്തിലെഭിന്നതക്കിടെയുള്ള പ്രമേയം തിരിച്ചടിയായെന്നും ഇവർ. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് തിരുവന്തപുരത്ത് ചേരും

പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് സർക്കാരിനെതിരെ ആഞ്ഞടിക്കാൻ ഉള്ള അവസരം എന്ന നിലയിലായിരുന്നു. എന്നാൽ പ്രതിപക്ഷ നിരയിൽ നിന്നും പങ്കെടുത്ത പലർക്കും നന്നായി പെർഫോം ചെയ്യാൻ കഴിഞ്ഞില്ല എന്ന് അഭിപ്രായം കോൺഗ്രസിനുള്ളിൽ ഉണ്ട്.

സാധാരണഗതിയിൽ അടിയന്തര പ്രമേയ ചർച്ചയിൽ പോലും ഇതിനേക്കാൾ നന്നായി കോൺഗ്രസ് പെർഫോം ചെയ്യാറുണ്ട് എന്ന ഒരു മുതിർന്ന നേതാക്കൾക്ക് പോലും അഭിപ്രായം ഉണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരും തുടർച്ചയായി സംസാരിച്ചുകൊണ്ട് നിന്നപ്പോൾ പ്രതിപക്ഷം മുകസാക്ഷിയായി എന്ന അഭിപ്രായവും കോൺഗ്രസിന് ശക്തമാണ്. എന്നാൽ ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ പ്രതിപക്ഷ നേതാവ് അത് നിഷേധിച്ചു

ഇന്ന് വൈകിട് 7ന് ഓൺലൈനിലൂടെ ചേരുന്ന KPCC രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഇകാര്യം ഉന്നയിക്കാൻ സാധ്യതയേറെയാണ്.

എഐസിസി പ്രസിഡൻറ് നെ സംബന്ധിച്ച് കേരളത്തിൻ്റെ അഭിപ്രായം അറിയിക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത്. ജോസ് വിഭാഗത്തോട് ഇനി സ്വീകരിക്കേണ്ട നിലപാടും യോഗത്തിൽ ചർച്ചയാവും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News