ചോക്ളേറ്റ് ,റോബിൻഹുഡ്, സീനിയേഴ്സ്, മല്ലു സിംഗ്, കസിൻസ് ,അച്ചായൻസ് ,കുട്ടനാടൻ ബ്ലോഗ് തുടങ്ങി എന്നും മനസിൽ തങ്ങിനിൽക്കുന്ന നിരവധി മനോഹര ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സേതു പുതുമനിറഞ്ഞ മറ്റൊരു ചിത്രവുമായി പ്രേക്ഷകര്‍ക്കിടയിലേക്ക്.
All the best to #ManiyanpillaRaju chettan, #AsifAli, #Sethu, #VSLFilmHouse and the entire team of #MaheshumMaruthiyum! Here is the first look poster! 😊 Maheshum Maruthiyum
Posted by Prithviraj Sukumaran on Monday, August 24, 2020
ഹാസ്യത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടന്‍ പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. ആസിഫ് അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്
തികച്ചും നാട്ടിൻപുറത്തുകാരനായ കഥാപാത്രമായാണ് ആസിഫ് ചിത്രത്തില്‍ എത്തുന്നത്. ആസിഫിൻ്റെ കരിയറിലെ മറ്റൊരു ഫീൽ ഗുഡ് മൂവി തന്നെയായിരിക്കും മഹേഷും മാരുതിയും. സംഗീതത്തിനും ഏറെ പ്രാധാന്യം നൽകിയാണ് സേതു തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മണിയൻപിള്ള രാജു പ്രൊഡക്ഷൻ& VSL ഫിലിം ഹൗസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിൻ്റെ ഗ്രാമീണ സൗന്ദര്യം കൊണ്ട് സമ്പന്നമായ മനോഹരമായ ഗാനങ്ങളും ഈ സിനിമയുടെ പ്രത്യേക തയാണ്.

Get real time update about this post categories directly on your device, subscribe now.