കൊവിഡിനെ പുഷ്പ കൃഷിയിലൂടെ അതിജീവിച്ച് എറണാകുളത്തെ ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത്. ഓണവിപണി ലക്ഷ്യം വെച്ച് നൂറിലധികം കുടുംബങ്ങളാണ് ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്യുന്നത്.
ഓണം അടുത്തതോടെ വിളവെടുത്ത പൂക്കൾ പഞ്ചായത്തിന് കീഴിലുള്ള എക്കോ ഷോപ്പുകൾ വഴിയാണ് വിൽപ്പന നടത്തുന്നത്.
ഭൂമി പാട്ടത്തിന് എടുത്തും വീടിന്റെ മട്ടുപ്പാവിലും കൃഷി നടത്തി വിളവെടുക്കുന്ന പൂക്കൾക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്ന് പൂക്കൾ എത്താതായതോടെയാണ് വൻ ഡിമാൻഡ് ഉണ്ടായത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here