തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം; സംസ്ഥാന സർക്കാരിന്‍റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; അടിയന്തര സ്റ്റേ ഇല്ല

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല.

ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് അടുത്ത മാസം 15 ലേക്ക് മാറ്റി. വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയുള്ള കേന്ദ്ര സർക്കാരിൻ്റെ നടപടി നിയമവിരുദ്ധമാണെന്നും പൊതുതാത്പര്യത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്.

ഹർജി ഫയലിൽ സ്വീകരിച്ച സാഹചര്യത്തിൽ വിമാനത്താവള കൈമാറ്റത്തിനുള്ള തുടർ നടപടികൾ ഇനി വൈകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News