സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കൊവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങി.
ആദ്യസംഘം തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്‌തു. രാവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുത്തു.
കാസര്‍കോടുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സി.എഫ്.എള്‍.ടി.സി. കൊവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്.

Get real time update about this post categories directly on your device, subscribe now.