പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ്: വാദം പൂര്‍ത്തിയായി; സെപ്തംബര്‍ രണ്ടിന് മുന്നെ വിധി പറയും

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യ കേസ് വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റി. സെപ്തംബര്‍ രണ്ടിന് മുന്നെ വിധി പറയും. കേസില്‍ പ്രശാന്ത ഭൂഷന് മാപ്പുപറയാന്‍ കോടതി അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരുന്നു.

എന്നാല്‍ മാപ്പ് പറയില്ലെന്ന നിലപാടില്‍ പ്രശാന്ത് ഭൂഷണ്‍ ഉറച്ചുനിന്നു. മാപ്പ് പറയേണ്ടതോ കോടതിയലക്ഷ്യമായി ചൂണ്ടിക്കാണിക്കാവുന്നതോ ആയ എന്ത് തെറ്റാണ് പ്രശാന്ത് ഭൂഷണ്‍ ചെയ്തതെന്നും അദ്ദേങത്തിന്റെ അഭിഭാഷകന്‍ ധവാന്‍ ചോദിച്ചു.

അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും ശിക്ഷ നല്‍കേണ്ടെന്നും താക്കീത് നല്‍കിയാല്‍ മതിയെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ മാപ്പ് പറയാത്ത വ്യക്തിക്ക് എങ്ങനെയാണ് താക്കീത് നല്‍കുന്നതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

മഹാത്മാഗാന്ധി പോലും മാപ്പ് പറഞ്ഞിട്ടുണ്ടെന്നും തെറ്റെ ചെയ്‌തൊരാളോട് മാപ്പ് പറയുന്നതിലെന്താണ് തെറ്റെന്നും അരുണ്‍ മിശ്ര ചോദിച്ചു. കോടതി മാപ്പ് പറയാന്‍ നിര്‍ബന്ധിക്കുന്നതെന്തിനാണെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന്‍ ധവാനും ചോദിച്ചു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ കൊവിഡ് സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പൊതു ഇടത്തില്‍ ചിലവഴിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതിനായിരുന്നു പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News