സെക്രട്ടറിയേറ്റില്‍ തീപിടിത്തം; അഗ്നിശമന സേനയെത്തി തീയണച്ചു; നിമിഷങ്ങള്‍ക്കകം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയറ്റിൽ തീപിടിത്തം. പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. വിലപ്പെട്ട ഫയലുകളൊന്നും നശിച്ചിട്ടില്ല. ഡൽഹി കേരള ഹൗസ് ഉൾപ്പെടെയുള്ള സർക്കാർ അഗതി മന്ദിരങ്ങളിലെ ബുക്കിങ് ഉൾപ്പെടെയുള്ള ചില കടലാസുകളാണ് നശിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പ്രോട്ടോകോൾ ഓഫീസിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഒരു കമ്പ്യൂട്ടർ കത്തിനശിച്ചതായാണ് റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.

തീപിടത്തമുണ്ടായി നിമിഷങ്ങള്‍ക്കകം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളെ കണ്ട് സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചതും ശ്രദ്ധേയമായി. തുടര്‍ന്ന് ബിജെപി നേതൃത്വത്തിലും സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷത്തിന് ശ്രമം നടന്നു. ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News