തീപിടിത്തം പ്രതിപക്ഷ ആസൂത്രണം ; അക്രമികള്‍ എന്തും ചെയ്യാന്‍ തയ്യാറെടുക്കുന്നു: ഇ പി ജയരാജന്‍

തിരുവനന്തപുരം: യുഡിഎഫും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമം അഴിച്ചുവിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന് മന്ത്രി ഇപി ജയരാജന്‍. സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഭാവികമായി  നടക്കുന്ന സംഭവത്തില്‍ ഇവര്‍ നേരത്തെ തന്നെ സ്ഥലത്തെത്തിയതിനാല്‍ അവര്‍ക്കിതില്‍ പങ്കാളിത്തമുണ്ടോ എന്ന് സംശയിക്കണം. ഇത് ബോധപൂര്‍വ്വം യുഡിഎഫ്- ബിജെപി നേതാക്കള്‍ പ്ലാന്‍ ചെയ്ത് നടത്തുന്നതാണ്. സെക്രട്ടേറിയറ്റിനകത്ത് എപ്പോഴേലും ഏതെങ്കിലും ഒരു നേതാവ് ആളുകളേയും കൂട്ടിവന്ന് അക്രമം  കാണിക്കുമോ?.

സര്‍ക്കാര്‍ ഓഫീസിനകത്തേക്കല്ലെ വടിയും കല്ലുമായി തള്ളിക്കയറി പൊലീസുകാരെ ആക്രമിച്ചത്.  ഇവര് തന്നെയാണിത് നടത്തിയത്.സെക്രട്ടേറിയറ്റിനകത്തും സര്‍ക്കാര്‍ ഓഫീസുകളും അക്രമികള്‍ക്ക് കയറി വിലസാനുള്ള കേന്ദ്രമാക്കാന്‍ നിര്‍വാഹമില്ല.

കെ സുരേന്ദ്രനെങ്ങനെ  തീപിടിത്തത്തില്‍  ഇത്ര വ്യക്തത. സുരേന്ദ്രന് ഇക്കാര്യം നേരത്തെ അറിയാമെന്നല്ലെ മനസിലാക്കേണ്ടത്. അക്രമികള്‍ എന്തും നടത്താന്‍ തയ്യാറെടുക്കുകയാണെന്നും ഇപി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here