പ്രധാന ഫയലുകൾ സുരക്ഷിതം, കത്തിയത് റൂം ബുക്കിംഗുമായി ബന്ധപ്പെട്ട കടലാസുകൾ; വീണ്ടെടുക്കാൻ ഇ-ഫയലിംഗും

തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി പി ഹണി.  സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽകുമാറും വ്യക്തമാക്കി.

ഓഫീസിലെ ഒരു കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്ന് ഹൗസ്‌കീപ്പിങ് വിഭാഗം അറിയിച്ചു. ഈ കംപ്യൂട്ടറിന്റെ റാക്കിലുണ്ടായിരുന്ന ഫയലുകളാണ് കത്തിനശിച്ചത്. ഗസ്റ്റ് ഹൗസുകളിലെ റൂം ബുക്കിംഗുമായി ബന്ധപ്പെട്ട കടലാസുകളാണ് നശിച്ചത്.

ഇ-ഫയലിംഗ് സിസ്റ്റം ഉള്ളതിനാൽ ഏത് ഫയലുകൾ നശിച്ചാലും അവ വീണ്ടെടുക്കാനുമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News