പോയവാരം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരില്‍ 26 ശതമാനവും ഇന്ത്യയില്‍

ആഗസ്‌ത്‌ 17 മുതൽ 23 വരെയുള്ള ആഴ്‌ചയിൽ ലോകത്ത്‌ റിപ്പോർട്ടുചെയ്യപ്പെട്ട കോവിഡ്‌ ബാധിതരിൽ 26.2 ശതമാനവും മരണത്തിൽ 16.9 ശതമാനവും ഇന്ത്യയിൽ‌.

ആഗസ്‌ത്‌ ആദ്യ വാരം 22.7 ശതമാനമായിരുന്നതാണ്‌ 26.2 ലേക്ക്‌ ഉയർന്നത്‌. മരണം 15.2 ശതമാനത്തിൽനിന്നാണ്‌ വർധിച്ചത്‌.

ഞായർ, തിങ്കൾ ദിവസങ്ങളിൽ ലോകത്ത്‌ ഏറ്റവും കൂടുതൽ രോഗികളും മരണവും ഇന്ത്യയിലാണ്‌. 24 മണിക്കൂറിൽ 60975 രോഗികളും 848 മരണവും റിപ്പോർട്ട്‌ ചെയ്‌തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

24 മണിക്കൂറിൽ 66550 പേർ രോഗമുക്തരായി. ആകെ രോഗമുക്തർ 2404585. രോഗമുക്തി നിരക്ക്‌ 75.92 ശതമാനം. മരണനിരക്ക്‌ 1.84 ശതമാനം .

രാജ്യത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരിൽ 31 ശതമാനം സ്‌ത്രീകളും 69 ശതമാനം പുരുഷൻമാരുമാണെന്ന്‌ ആരോഗ്യമന്ത്രാലയം. മരിച്ചവരിൽ 51 ശതമാനം 60 വയസ്സിന്‌ മുകളിലുള്ളവരാണ്‌.

● കർണാടക കോൺഗ്രസ്‌ അധ്യക്ഷൻ ഡി കെ ശിവകുമാറിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

●മണിപ്പൂരിലെ സാമൂഹ്യസുരക്ഷ മന്ത്രി നെംച കിപ്‌ജെനിന്‌ രോഗം സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെയാണ്‌ പരിശോധനാ ഫലം പോസിറ്റീവായത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News