നീലക്കാര്‍ഡുകാര്‍ക്ക് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ഓണം പ്രമാണിച്ച് ആഗസ്ത് 26 മുതല്‍ കടകള്‍ രാത്രി 9 മണിവരെ തുറന്ന് പ്രവര്‍ത്തിക്കും; കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിയന്ത്രണം തുടരും

നീല റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കാർഡ് നമ്പർ 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 26നും 3,4,5 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 27നും 6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 28നും കിറ്റ് വാങ്ങാം.

അവസാന അക്കം പൂജ്യത്തിൽ അവസാനിക്കുന്നവർക്ക് ചൊവ്വാഴ്ച കിറ്റ് വിതരണം ചെയ്തു.

ഓണം പ്രമാണിച്ച് ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ടു വരെ കണ്ടെയ്ൻമെൻ്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും കടകൾക്കും രാത്രി 9 മണി വരെ തുറന്നു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു.

കണ്ടെയ്ൻമെൻ്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാർഗനിർദ്ദേശപ്രകാരം പ്രവർത്തിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News