മഹാരാഷ്ട്രയിൽ റായ്‌ഗഡ് കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13

മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ മഹാദിൽ ബഹുനില കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 15 പേർക്ക് ഗുരുതരമായ പരിക്ക്.

നിരവധി പേരെ കാണാതായി. രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു. നരഹത്യ ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി കെട്ടിട നിർമ്മാതാവിനും മറ്റ് നാല് പേർക്കും എതിരെ പോലീസ് കേസെടുത്തു.

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തിങ്കളാഴ്ച വൈകുന്നേരം ബഹുനില കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 13 ആയി വർധിച്ചു. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളിൽ ഏഴ് മൃതദേഹങ്ങൾ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇന്നലെ മുതൽ 60 ലധികം പേരെയാണ് രക്ഷപ്പെടുത്തിയത് .

ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തുണ്ട്. ഏഴ് വർഷം പഴക്കമുള്ള അഞ്ച് നില കെട്ടിടത്തിൽ 45 ലധികം ഫ്ലാറ്റുകൾ ഉണ്ടായിരുന്നു.

ഇന്ന് ഉച്ചയോടെ അവശിഷ്ടങ്ങളിൽ നിന്ന് നാല് വയസുകാരനെ ജീവനോടെ പുറത്തെടുത്തത് രക്ഷാപ്രവർത്തകരടങ്ങുന്ന സംഘത്തിന് വൈകാരിക മുഹൂർത്തമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News