ആഗസ്ഥ് 23 പ്രതിഷേധ സത്യാഗ്രഹത്തില്‍ പങ്കെടുത്തത് 33 ലക്ഷത്തിലധികം ജനങ്ങള്‍; ചരിത്ര വിജയമാക്കിയ എല്ലാവര്‍ക്കും സിപിഐഎമ്മിന്റെ അഭിവാദ്യം

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഗസ്റ്റ് 23 ന് നടന്ന പ്രതിഷേധ സമരം വിജയിപ്പിച്ച എല്ലാ ജനങ്ങളേയും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

പ്രതിഷേധ സത്യഗ്രഹം വന്‍ വിജയമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സത്യഗ്രഹം സംഘടിപ്പിച്ചത്.

9,70,629 കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ സത്യഗ്രഹത്തില്‍ 33,20,003 പേര്‍ പങ്കെടുത്തു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പങ്കാളിത്തമാണ് സമരത്തിനുണ്ടായത്.

വീട്ടുമുറ്റങ്ങളിലും പാര്‍ടി ഓഫീസുകളിലുമായി നടന്ന സത്യഗ്രഹത്തില്‍ പാര്‍ടി പി.ബി അംഗങ്ങള്‍ മുതല്‍ പാര്‍ടി അനുഭാവികള്‍ വരെയുള്ളവര്‍ക്ക് പുറമേ കൊച്ചുകുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ പങ്കെടുക്കുന്ന സ്ഥിതിയുണ്ടായി.

കേരളത്തിന്റെ ചരിത്രത്തില്‍ വീടുകള്‍ സമരകേന്ദ്രങ്ങളായി മാറിയ പുത്തന്‍ ചരിത്രമായെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലകളില്‍ താഴെപ്പറയും പ്രകാരമാണ് ജനപങ്കാളിത്തമുണ്ടായത്

ജില്ല പങ്കാളിത്തം കേന്ദ്രങ്ങള്‍

കാസര്‍കോഡ് 100482 29404
കണ്ണൂര്‍ 551092 174588
വയനാട് 74376 22513
കോഴിക്കോട് 544878 164504
മലപ്പുറം 154933 44756
പാലക്കാട് 200727 55202
തൃശ്ശൂര്‍ 252585 83012
എറണാകുളം 284506 71951
ആലപ്പുഴ 188630 42542
ഇടുക്കി 99559 32104
കോട്ടയം 218970 72091
പത്തനംതിട്ട 136638 38887
കൊല്ലം 264006 73594
തിരുവനന്തപുരം 248621 65481
ആകെ 3320003 970629

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel