സെക്രട്ടറിയേറ്റിലെ തീപിടിത്തം: വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തില്‍ സര്‍ക്കാരിന്‍റെ വിവിധ ഏജന്‍സികള്‍ നടത്തുന്നത് ആറ് തലത്തിലെ അന്വേഷണം.

ഫയര്‍ഫോ‍ഴ്സ് , പോലീസ് , പിഡബ്യുഡി, എന്നീവ സര്‍ക്കാര്‍ വകുപ്പുകളും, ജിഎഡി വിഭാഗത്തിന്‍റെ ആഭ്യന്തര അന്വേഷണവും, ചീഫ് സെക്രട്ടറി പ്രഖ്യാപിച്ച ഐഎഎസ് ഉദ്യോഗസ്ഥരുടെ ഉന്നതതല അന്വേഷണവും ,ഇലട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്‍റെ അന്വേഷണവുമാണ് നടക്കുന്നത്.

കണ്‍ടോണ്‍മെന്‍റ് പോലീസ് രജിസ്ട്രര്‍ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്പി അന്വേഷണം ആരംഭിച്ചു.

എത്ര ഫയലുകള്‍ കത്തി എന്ന റിപ്പോര്‍ട്ട് ഇന്ന് ഡിഎജി പൊളിറ്റിക്കല്‍ വിഭാഗം ഇന്ന് ചീഫ് സെക്രട്ടറിക്ക് കൈമാറും. ഫയലുകള്‍ പലതും ഡിജിറ്റലായി സൂക്ഷിച്ചിരിക്കുന്നതിനാല്‍ രേഖകള്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പായി

തന്ത്രപ്രധാന മേഖലയായ സെക്രട്ടറിയേറ്റില്‍ ഉണ്ടായ തീ പിടുത്തത്തെ അതീവ പ്രധാന്യത്തെ തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. സംഭവം ഉണ്ടായി മണിക്കൂറുകള്‍ക്ക് അകം ആറ് തലത്തിലെ അന്വേഷണമാണ് നടക്കുന്നത് .ഫയർ ഫോഴ്സ് ടെക്നിക്കൽ ഡയറക്ടർ ഇന്ന് സ്ഥലം സന്ദര്‍ശിച്ച് റിപ്പോർട്ട് ഫയൽ ഫോഴ്സ് DGP ക്ക് കൈമാറും.

ഫോറന്‍സിക്ക് ,ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ, കെമിക്കല്‍ എക്സാമിനേഷന്‍ ടീം എന്നീവയെ കൂട്ടിയോജിപ്പിച്ചാവും പോലീസ് അന്വേഷണം പുരോഗമിക്കുക. ഇന്നലെ രാത്രി സിറ്റി പോലീസിന്‍റെ കണ്‍ട്രോള്‍ റൂമില്‍ ചേര്‍ന്ന യോഗത്തില്‍ പിഡബ്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിലെ എഞ്ചീനിയറന്‍മാരും, ഫയര്‍ഫോ‍ഴ്സ് ഉന്നതരും, ക്രമസമാധാന പാലന ചുമതലയുളള എഡിജിപി ഷെയ്ക്ക് ദെര്‍വേഷ് സാഹിബും പങ്കെടുത്തു.

പോലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ SP അജിത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് കുറ്റാന്വേഷണ രംഗത്ത് തനതായ കൈമുദ്രപതിപ്പിച്ച ഹെഡ്ക്വാര്‍ട്ടേ‍ഴ്സ് എഡിജിപി മനോജ് ഏബ്രഹാം, ഐജി പി.വിജയന്‍ എന്നീവരാണ്.

തീ പിടുത്തത്തില്‍ എത്ര ഫയലുകൾ നശിച്ചു എന്ന റിപ്പോർട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി GAD വിഭാഗത്തോട് പറഞ്ഞിട്ടുണ്ട്. ഡിഎഡി വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ഇന്ന് തന്നെ കൈമാറും. സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിഡബ്യുഡി ഇലട്രിക്കല്‍ ചീഫ് എഞ്ചീനിയറുടെ അന്വേഷണവും ഇന്ന് ആരംഭിക്കും.

ഇത് കൂടാതെ വൈദ്യുതി വകുപ്പിന് കീ‍ഴിലെ സ്റ്റേറ്റ് ഇലട്രിക്കൽ ഇൻസ്പെക്ടർ നേരിട്ട് അന്വേഷണം നടത്താനും ധാരണയായിട്ടുണ്ട്. ചീഫ് സെക്രട്ടറി പ്രഖ്യാപിച്ച ഉന്നതതല അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ കൗശികനാണ്.

പൊളിറ്റിക്കല്‍ വിഭാഗത്തില്‍ സിസിടിവി ഇല്ലെങ്കിലും തൊട്ട് അടുത്തുളള കൃഷിമന്ത്രിയുടെ ഒാഫീസ് പരിസരത്ത് സിസിടിവി ഉണ്ട്. ആ ദൃശ്യങ്ങള്‍ രാവിലെ തന്നെ പരിശോധിക്കും.48 മണിക്കൂറിലെറെ തുടര്‍ച്ചയായി ഫാന്‍ കറങ്ങിയത് മൂലം വര്‍ഷങ്ങള്‍ പ‍ഴക്കം ഉളള ഫാനിന്‍റെ മോട്ടോര്‍ ചൂടായി പൊട്ടിത്തെറിച്ചതാവാം അപകട കാരണമെന്നാണ് പ്രഥാമിക വിലയിരുത്തല്‍.

തീ പിടുത്തം ഉണ്ടാവുന്നതിനും അരമണിക്കൂര്‍ മുന്‍പും പൊളിക്കല്‍ വിഭാഗത്തില്‍ സാനിറ്റെസേഷന്‍ നടത്തിയിരുന്നു. ജീവനക്കാരുടെ മൊ‍ഴി രേഖപ്പെടുത്തിയ ശേഷം ഇലട്രിക്കല്‍ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അന്വേഷണത്തിന്‍റെ ദിശ തീരുമാനിക്കാന്‍ ക‍ഴിയു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News