സെക്രട്ടറിയേറ്റിലെ ഫയലുകള്‍ എല്ലാം സുരക്ഷിതം; മു‍ഴുവന്‍ വകുപ്പുകളിലും ഇ-ഫയലിംഗ് നടപ്പിലാക്കി

സെക്രട്ടറിയേറ്റിലെ ഏത് ഫയലും സ്കാന്‍ ചെയ്ത് സൂക്ഷിക്കുന്നതിനാല്‍ സെക്രട്ടറിയേറ്റ് മു‍ഴുവന്‍ കത്തിയമര്‍ന്നാലും എല്ലാ ഫയലുകളും വീണ്ടെടുക്കാന്‍ ക‍ഴിയും.

സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളിലും ഇ ഫയലിംഗ് നടത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നിട്ടും ഇ ഫയലിംഗ് നിലവില്‍ ഉളളത് കൊണ്ടാണ് സെക്രട്ടറിയേറ്റിലെ ജോലികള്‍ മുടക്കമില്ലാതെ നടന്നിരുന്നത്. ഈ വസ്തുത മറച്ച് വെച്ചാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ കുപ്രചരണം നടത്തുന്നത്

പ്രതിപക്ഷ നേതാവ് ആകും മുന്‍പ് രണ്ട് വര്‍ഷത്തോളം ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ഒന്നുകില്‍ കളവ് പറയുന്നു. അല്ലെങ്കില്‍ സര്‍ക്കാരിന്‍റെ ഫയല്‍ നടപടിക്രമങ്ങളെ പറ്റി ധാരണയില്ല. ഇനി ഉമ്മന്‍ചാണ്ടി സ്വന്തം യു ട്യുബില്‍ 2014 ല്‍ അപ് ലോഡ് ചെയ്ത വീഡിയോ കാണുക സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളിലും ഇ ഫയല്‍ ജൂലൈയില്‍ നിലവില്‍ വരുമെന്നാണ് യു ട്യുബിന് താ‍ഴെ നല്‍കിയിരുക്കുന്ന ലഘുവിവരണം. ഇ ഫയലിംഗ് സംവിധാനത്തെ പറ്റി ഉമ്മന്‍ചാണ്ടി തന്നെ 2015 ല്‍ നിയമസഭയില്‍ മറുപടിയും നല്‍കിയിട്ടുണ്ട്.

സെക്രട്ടറിയേറ്റിലെ എല്ലാ വകുപ്പുകളിലും ഇ ഫയല്‍ നിലവില്‍ വന്നെങ്കിലും ഇപ്പോ‍ഴും ഫയലുകള്‍ പേപ്പറുകളായി സൂക്ഷിച്ച് വെക്കാറുമുണ്ട്. വരുന്ന ഏത് കടലാസും ആദ്യം സ്കാന്‍ ചെയ്ത് സൂക്ഷിക്കും, തുടര്‍ന്ന് ഡിജിറ്റല്‍ ഫയല്‍ ആക്കും.

പേപ്പര്‍ കത്തിചാമ്പാലാകുകയോ, ചിതലെടുത്ത് പോകുകയോ ചെയ്താലും ആ ഫയലുകള്‍ എല്ലാം പുനര്‍ജനിപ്പിക്കാന്‍ നിമിഷ നേരം മതി. E- ഫയൽ സമ്പ്രദായത്തിൽ ഓരോജീവനക്കാരനും തന്റെ അധികാര പരിധിയിലുള്ള ഫയലുകൾ ഇടപെടാന്‍ ചെയ്യാൻ ഒരു യുസര്‍ ഐഡിയും പാസ്വേഡും ഉണ്ട് അത് ഉപയോഗിച്ച് VPN വഴി എവിടെയിരുന്നു വേണമെങ്കിലും ജോലി ചെയ്യാം.

ഈ സം‍വിധാനം നിലവില്‍ ഉളളത് കൊണ്ടാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നിട്ടും സെക്രട്ടറിയേറ്റിലെ ജോലികള്‍ മുടക്കമില്ലാതെ നടന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News