ജോസ് കെ മാണി വിഭാഗത്തിനെതിരെ ആഞ്ഞടിച്ച് ബെന്നി ബെഹനാന്‍; മൂന്നാം തിയ്യതി ചേരുന്ന യോഗത്തില്‍ തീരുമാനമെന്നും യുഡിഎഫ് കണ്‍വീനര്‍

ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ.അവിശ്വാസത്തിൽ യുഡിഎഫിനൊപ്പം നിൽക്കാത്ത ജോസ് കെ മാണി രാഷട്രീയ മര്യാദ ലംഘിച്ചുവെന്നും.

ജോസ് പക്ഷം യുഡിഎഫിൽ വേണമോ വേണ്ടയോയെന്ന് മൂന്നാം തിയതി ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കുമെന്നും ബെന്നി ബെഹനാന്‍ പ്രതികരിച്ചു.

ജോസ് കെ മാണി കാണിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും മുന്നണി മര്യാദകേടാണെന്നും ഒരു വിട്ടുവീഴ്ചയും യുഡിഎഫിൽ നിന്നും ഉണ്ടാകില്ലെന്നും യുഡിഎഫ് കണ്‍വീന്‍ പറഞ്ഞു.

കെഎം മാണിയുടെ പൈതൃകമാണ് ജോസ് കെ മാണി അവകാശപ്പെടുന്നതെങ്കിൽ എടുക്കേണ്ട കരണീയമായ തീരുമാനം അവിശ്വാസത്തോടൊപ്പം നിൽക്കേണ്ടതായിരുന്നു ഇനി മുന്നണിയിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടാണെന്നും ബെന്നി ബഹനാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel