കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തലസ്ഥാന നഗരിയില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധ പരമ്പര

ഇന്നലെ വൈകുന്നേരത്തോടുകൂടി സെക്രട്ടറിയേറ്റില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഉണ്ടായ അഗ്നിബാധയെ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസും ബിജെപിയും.

ഇന്നലെ അഗ്നിബാധയുടെ വാര്‍ത്ത വന്നയുടന്‍ പ്രതിപക്ഷ നേതാവും ബിജെപി പ്രസിഡണ്ടും പത്രസമ്മേളനം വിളിച്ച് സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

ഇന്ന് യുഡിഎഫ് സംസ്ഥാനത്ത് കരിദിനം ആചരിക്കുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങളെയെല്ലാം ലംഘിച്ചാണ് സമരം നടത്തിയത്.

കൂട്ടം കൂടി മുദ്രാവാക്യം വിളിക്കുകയും ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

ജനപ്രതിനിധികളടക്കം നിരവധിപേരാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തില്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News