ലൈഫ് മിഷന്‍: പ്രതിപക്ഷത്തിന്‍റെ പൊള്ളയായ ആരോപണങ്ങള്‍ക്ക് ഇവരുടെ ആത്മവിശ്വാസമാണ് ഒരു ജനകീയ സര്‍ക്കാറിന്‍റെ മറുപടി

ലൈഫ് മിഷന്റെ പേരില്‍ പ്രതിപക്ഷം അനാവശ്യ രാഷ്ട്രീയ വിവാദമുയര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍ കരിനിഴലിലാവുന്നത് വീടെന്ന വലിയ സ്വപ്‌നവുമായി കാത്തിരിക്കുന്ന പാവങ്ങള്‍ക്കാണ്.

ഈ സര്‍ക്കാര്‍ ലൈഫ് മിഷന്‍ വഴി വരുത്തിയ മാറ്റങ്ങള്‍ നാടിന്റെ ഓരോ കോണിലും കാണാന്‍ കഴിയും. നേരത്തെ ഭവനപദ്ധതിയെന്നാല്‍ ആദിവാസി മേഖലയിലുള്‍പ്പെടെ ഇടനിലക്കാര്‍ക്ക് കീശ നിറയ്ക്കാനുള്ള മാര്‍മായിരുന്നു.

മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്തെ പ്രഖ്യാപനങ്ങളുടെ ഭാഗമായി പാതി ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ പ്രയാസങ്ങള്‍ സഹിച്ച് ജീവിച്ച് പോന്നിരുന്ന ആദിവാസി ജനവിഭാഗത്തിന് ഇന്ന് വീടെന്നത് യാഥാര്‍ഥ്യമായിരിക്കുന്നു.

ഈ സര്‍ക്കാറിന്റെ പ്രഖ്യാപനത്തിലും വാഗ്ദാനങ്ങളിലും തങ്ങള്‍ക്ക് വിശ്വാസമാണെന്ന അവരുടെ വാക്ക് തന്നെയാണ് പ്രതിപക്ഷത്തിന്റെ പൊള്ളയായ ആരോപണങ്ങള്‍ക്കുള്ള ഈ ജനകീയ സര്‍ക്കാറിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News