മഹാമാരിയുടെ കാലത്ത് പ്രതിഷേധം നടത്തേണ്ടത് എങ്ങനെ? മാതൃകയായി സിപിഐഎം

മഹാമാരിയുടെ കാലത്ത് പ്രതിഷേധം നടത്തേണ്ടത് എങ്ങനെയെന്നതിന് മാതൃകയായി സിപിഐഎം. കോവിഡ് പ്രോട്ടോക്കോളും സമൂഹിക അകലവും പാലിച്ചു ദില്ലിയില്‍ സിപിഐഎം നടത്തിയ സമരമാണ് മാതൃകയാകുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു രോഗവ്യാപനത്തിന് കാരണമാകുന്ന സമരങ്ങള്‍ കോണ്ഗ്രസും ബിജെപിയും നടത്തുമ്പോഴാണ് സിപിഐഎം വേറിട്ടുനില്‍ക്കുന്നത്.

കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നുവെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താതിരിക്കാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പാര്‍ട്ടിക്ക് കഴിയില്ല. എന്നാല്‍ കോവിഡ് കാലത്ത് എങ്ങനെ ആവണം സമരം നടത്തുന്നത് എന്നതിന്റെ മാതൃകയാണ് സിപിഐഎം കാണിച്ചു തരുന്നത്. കൃത്യമായ സാമൂഹിക അകലവും കോവിഡ് പ്രോട്ടോക്കോളും പാലിച്ചു രാജ്യതലസ്ഥാനത് ഇന്ന് നടത്തിയ പ്രതിഷേധം തന്നെ ഉദാഹരണം. എല്ലാവരും മാസ്‌ക് ധരിച്ചാണ് പ്രതിഷേധത്തില്‍ പങ്കെടുതത്. അതോടൊപ്പം കൃത്യമായ അകലവും ഓരോ ആളുകള്‍ തമ്മിലും പാലിക്കുന്നു.

ഇവിടെയാണ് സിപിഐഎം മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാകുന്നത്. കേരളത്തിലെ സത്യാഗ്രഹ സമരവും ഇതിന് ഉദാഹരണം. എന്നാല്‍ കോണ്ഗ്രസിന്റെ സമരങ്ങള്‍ നോക്കുക. കോവിഡ് വ്യാപിപ്പിക്കുന്ന മരണത്തിന്റെ വ്യപാരികളാകുന്ന രീതിയിലാണ് കേരളത്തില്‍ കോണ്ഗ്രസിന്റെയും ബിജെപിയുടെയുമെല്ലാം സമരങ്ങള്‍. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ഇത്തരം സമരങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണോ എന്നത് ഇവര്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News