കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള നീക്കമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. പ്രതിപക്ഷം ഇത്രയും നെറികെട്ട നിലപാടിലേക്ക് പോകരുത്

കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്ന് സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള നീക്കമാണെന്ന് മന്ത്രി ഇ പി ജയരാജന്‍.

പ്രതിപക്ഷം ഇത്രയും നെറികെട്ട നിലപാടിലേക്ക് പോകരുതെന്നും ഇത്തരം അക്രമത്തില്‍ നിന്ന് പിന്‍തിരിയണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിലെ പ്രോട്ടേക്കോള്‍ ഓഫീസില്‍ നിന്നും ഒരു സുപ്രധാന ഫയലും കത്തിനശിച്ചില്ലെന്നും തീപിടുത്തത്തില്‍ ശക്തമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ധേഹം വ്യക്തമാക്കി.

സെക്രട്ടറിയേറ്റില്‍ തീപിടുത്തമുണ്ടായ സാഹചര്യം മുതലെടുത്ത് കോണ്‍ഗ്രസും ബി ജെ പിയും സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു.ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് അകത്ത് കടന്ന് അക്രമം നടത്തി. ബിജെപിക്ക് പിന്നാലെ പതിവ് പോലെ കോണ്‍ഗ്രസുമെത്തി വ്യാപകമായ അക്രമം അഴിച്ചു വിട്ടുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ക്രമസമാധാനം തകര്‍ക്കാനുള്ള പരിപാടികള്‍ക്ക് ബി ജെ പിയും യു ഡി എഫും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.ചെറിയ വിഷയത്തെ പെരുപ്പിച്ചു കാണിക്കുന്നതിന് പ്രതിപക്ഷ നേതാവാണ് നേതൃത്വം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

തീപിടുത്തത്തില്‍ ഒരു ഫയലും പൂര്‍ണമായും കത്തിയിട്ടില്ല. പ്രതിപക്ഷം ഇത്രയും നെറികെട്ട നിലപാടിലേക്ക് പോകരുത്. ഇത്തരം അകമത്തില്‍ നിന്ന് പ്രതിപക്ഷം പിന്‍തിരിയണമെന്നും തീപിടുത്തത്തില്‍ ശക്തമായ അന്വേഷണം നടത്തുകയാണെന്നും മന്ത്രി വ്യക്തമാക്കി

ഫലപ്രദമായി അന്വേഷണം നടത്തേണ്ട സാഹചര്യം ഉള്ളതിനാലാണ് എല്ലാവരേയും പുറത്താക്കിയത്.സാധാരണയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ എടുക്കേണ്ട നിലപാടെ ഇവിടെയും സ്വീകരിച്ചുള്ളുവെന്നും ഇ പി ജയരാജന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here