സെക്രട്ടേറിയറ്റിലെ തീപിടുത്തം: അപകടകാരണം വോള്‍ ഫാന്‍ ചൂടായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇലട്രിക്ക് വിഭാഗം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

പ്രാഥമിക നിഗമനപ്രകാരം വോള്‍ ഫാന്‍ ചൂടായതാണ് അപകടകാരണം അതേസമം പ്രത്യേക അന്വേഷണ സംഘവും സ്ഥലത്ത് തെളിവെടുപ്പ് നടത്തി. 6 വകുപ്പുകളാണ് തീപിടുത്തത്തെ പറ്റി അന്വേഷിക്കുന്നത്.

സെക്രട്ടേറിയറ്റ് തീപിടുത്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടാണ് ഇലട്രിക്ക് വിഭാഗം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. പ്രാഥമിക നിഗമന പ്രകാരം അടച്ചിട്ട മുറിയിലെ വോള്‍ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കര്‍ട്ടനിലേക്കും ഷെല്‍ഫിലേക്കും പേപ്പറിലേക്കും വീണതാണ് തീപിടുത്തത്തിന് കാരണമായത്.

ആഗസ്റ്റ് മാസം 24, 25 തീയതികളില്‍ കോവിഡ് മാനദണ്ഡപ്രകാരം മുറി അണുവിമുക്തമാക്കി അടച്ചിട്ടിരിക്കുകയായിരുന്നു. കേടായ ഫാനിന്റെ തകരാര്‍ മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് പ്രാഥമികമായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന് പൊതുമരാമത്ത് ചീഫ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഉള്‍പ്പെടുന്ന ഉന്നതതല കമ്മിറ്റിയെ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.

പ്രസ്തുത കമ്മിറ്റിയുടെ വിശദമായ പരിശോധനയ്ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. 6 വകുപ്പുകളാണ് തീപിടുത്തത്തെ പറ്റി അന്വേഷിക്കുന്നത്.

സ്‌പെഷ്യല്‍ സെല്‍ എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ദരും, ഫോറന്‍സിക്ക് സംഘവും, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News