കെഎഎസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നിന്റെയും രണ്ടിന്റെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ കോടതിയില്‍ നല്‍കിയ കേസ് തീര്‍പ്പാകാത്തതിനാല്‍ സ്ട്രീം മൂന്നിന്റെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

സ്ട്രീം ഒന്നിന്റെ പട്ടികയില്‍ 2160 പേരെയും രണ്ടില്‍ 1048 പേരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മെയിന്‍ പരീക്ഷ നവംബര്‍ 21 22 തീയതികളില്‍ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലാണ് പരീക്ഷ നടക്കുക.

സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തിക യാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്. കെ എ എസ് രൂപീകരണ ശേഷമുള്ള ആദ്യ പരീക്ഷയുടെ ചുരുക്കപ്പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News