
തിരുവനന്തപുരം: പുരോഗമന സാസ്‌കാരിക വേദിയുടെ സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ് 2020 ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് അടൂര്‍ ഗോപാലകൃഷ്ണന്‍ സമ്മാനിച്ചു.
തനിക്ക് കിട്ടുന്നത് ഏത് അംഗീകാരമായാലും ആരോഗ്യ മേഖലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ളതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ ഓണക്കാലം കോവിഡിനെ സംബന്ധിച്ച് അല്‍പം ഭീതിയുണര്‍ത്തുന്ന കാലമാണ്.
കോവിഡ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ ആരോഗ്യ മേഖല കരുതലോടെയിരിക്കുകയാണ്. എല്ലാവരും അക്കാര്യത്തില്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ നടന്ന ഒരു ചടങ്ങില്‍ അഴീക്കോടിനൊപ്പം പങ്കെടുത്തതിന്റെ ഓര്‍മ്മകള്‍ മന്ത്രി പങ്കുവച്ചു.
ആരോഗ്യ മേഖലയിലെ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രവര്‍ത്തങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇക്കൊല്ലത്തെ അഴീക്കോട് സ്മാരക അവാര്‍ഡ് മന്ത്രിക്ക് സമ്മാനിച്ചതെന്ന് പുരോഗമന സാസ്‌കാരിക വേദി പ്രസിഡന്റ് ശാസ്താന്തല സഹദേവന്‍ പറഞ്ഞു. ഡോ. ഇന്ദ്രബാബു, പനവിള രാജശേഖരന്‍, പാപ്പനംകോട് അന്‍സാരി, കരമന ദിനേശ് നായര്‍ എന്നിവര്‍ സന്നിഹിതരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here