യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ സെക്രട്ടേറിയറ്റിൽ  തീപിടിച്ചത് ആറ് തവണ

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ സെക്രട്ടറിയറ്റിൽ തീപിടിത്തം ഉണ്ടായത്‌ ആറ്‌ തവണ. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ സെക്രട്ടറിയറ്റിലെ പല ഓഫീസുകളിലും തീപിടിത്തം ഉണ്ടായത്‌. ഇക്കാര്യം വ്യക്തമായി അറിയാവുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ്‌ എംഎൽഎമാരുമാണ്‌ ഇപ്പോൾ  അക്രമവുമായി രംഗത്തെത്തിയിരിക്കുന്നത്.

5-8- 12 ന്‌ രാത്രി സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായി.മുഖ്യമന്ത്രിയായിരുന്ന  ഉമ്മൻചാണ്ടിയുടെ ഓഫീസിൻ്റെ ഭാഗമായ നോർത്ത് ബ്ലോക്കിലെ നാലാം നിലയിലാണ് തീപിടുത്തം ഷോർട്ട്‌ സർക്യൂട്ട് ആണെന്നായിരുന്നു ഔദ്യോഗിക റിപ്പോർട്ട്.

തിരുവനന്തപുരം എംഎൽഎ വി എസ്‌ ശിവകുമാറിന്റെ ഓഫീസിൽ വരെ അക്കാലത്ത്‌ തീപിടിച്ചു.ശിവകുമാർ ആരോഗ്യ മന്ത്രിയായിരുന്ന സമയത്തായിരുന്നു ഇത്‌. കൃത്യമായി പറഞ്ഞാൽ 20- 3 – 2014 ൽ .സെക്രട്ടറിയേറ്റ് അനക്‌സിലെ പിആർഡി ഓഫീസ് സെക്ഷനിലും യുഡിഎഫ്‌ ഭരണകാലത്ത്‌ തീപിടിത്തം ഉണ്ടായി.

6-9 – 12 നായിരുന്നു ഇത്‌. 20-6-2014 ന് നോർത്ത് സാൻഡ്വിച്ച് ബ്ലോക്കിലെ സർവ്വർ റൂമിൽ തീപിടിച്ചു.17 – 6 – 15 ന്‌ നോർത്ത് ബ്ലോക്കിലെ ഗ്രൗണ്ട് ഫ്ലോറിൽ ഇലക്ട്രിക് റൂമിൽ തീപിടിച്ചു. ക്യാബിനറ്റ് റൂമി ലെ എ സി യുടെ  സ്വിച്ചിലെ പ്രശ്‌നം ആയിരുന്നു തീ കത്താൻ കാരണം. 14-10 -2015 ൽ  അനക്‌സ് മന്ദിരത്തിലെ സെർവർ റൂമിൽ ബാറ്ററികൾ പൊട്ടിതെറിക്കുകയും ചെയ്തു.

ഇപ്പോൾ പ്രോട്ടോകോൾ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ ആദ്യം തീ പിടിച്ചത്‌ പഴയ ഫാനിനായിരുന്നു .പൊതുഭരണ വകുപ്പിലെ ഒരു  ഉദ്യോഗസ്ഥന് കോവിഡ്‌‌ സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ഈ സെക്‌ഷൻ അണുനശീകരണത്തിനെത്തിയവർ ഫാൻ ഓഫാക്കാൻ മറന്നിരുന്നു.

തുടർന്ന്  ഷോർട്ട്‌ സർക്യൂട്ട്‌ വഴി തീപിടിക്കുകയായിരുന്നു.കോടായിരുന്ന ഈ ഫാൻ മാറ്റാൻ നേരത്തേ എഴുതി കൊടുത്തിരുന്നു. ഇക്കാര്്യം കൃത്യമായി അറിയാഞിട്ടും  പുകമറ സൃഷ്‌ടിച്ച്  കോൺഗ്രസ്‌ ബി ജെ പി സഖ്യം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News