എല്ലാ ഫയലും 2 സർവറിൽ സുരക്ഷിതം; 95 ശതമാനം ഫയലും 2018 മുതൽ ഇ ഫയൽ

2014 ഏപ്രിൾ 1 മുതലാണ് സെക്രട്ടറിയേറ്റിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയത്. എന്‍ഐസി വികസിപ്പിച്ചെടുത്ത ഫയല്‍ പ്രോസസിംഗ് സോഫ്ട് വെയറായ ഈ ഓഫീസാണ് ഇതിനായി ഉപയോഗിക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്‍റർ ടുവിലാണ് ഇ- ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ പൊതുഭരണം, നിയമം ധനകാര്യം ഉൾപ്പടെയുള്ള മു‍ഴുവൽ വകുപ്പുകളും 2017-18 കാല ഘട്ടത്തിൽ പൂർണമായി ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. വകുപ്പുകളിലെ 95 ശതമാനം ഫയലുകളും ഇ ഓഫീസിലൂടെയാണ് കൈകാര്യം ചെയ്യുന്നത്.

ക്യാബിനറ്റ് കോടതി വ്യവഹാരം അച്ചടക്ക നടപടി നിയമസഭാ സമിതികൾ എന്നിയുമായി ബന്ധപെട്ട ഫിസിക്കലായി ചെയ്യുന്ന 5 ശതമാനം ഫയലുകളുമുണ്ട്.

2017-18കാലഘട്ടത്തിൽ മു‍ഴുവൻ ഫിസിക്കൽ ഫയലുകളും സ്കാൻ ചെയ്ത് ഇ-ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. 2014 ഏപ്രിൾ 1 മുതലാണ് സെക്രട്ടറിയേറ്റിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കിയത്. എന്‍ഐസി വികസിപ്പിച്ചെടുത്ത ഫയല്‍ പ്രോസസിംഗ് സോഫ്ട് വെയറായ ഈ ഓഫീസാണ് ഇതിനായി ഉപയോഗിക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്‍റർ ടുവിലാണ് ഇ- ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേറ്റ് ഡേറ്റാ സെന്‍ററുകളിൽ ഒന്നാണ് ടെക്നോ പാർക്കിലെ
സ്റ്റേറ്റ് ഡേറ്റാ സെന്‍റർ. ഇ- ഓഫീസിലൂടെ കൈകാര്യം ചെയ്യുന്ന ഫയലുകൾ ലോക്കൽ കമ്പ്യൂട്ടറുകളിൽ സേവ് ആകാറില്ല.

പകരം സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലെ സെർവ്വറുകളിലാണ് സേവാകുന്നത്. ഡാറ്റാസെന്‍ററിന് പുറമെ ഈ ഒാഫീസ് ഫയലുകളുടെ പകർപ്പ് എൻ ഐ സിയുടെ ഡൽഹിയിലുള്ള സർവ്വറിലും അതേസമയം കേപ്പിയാകും ഡാറ്റാ സെന്‍ററിലെ സർവ്വറിന് തകരാറ് സംഭവിച്ചാൽ ഡൽഹിയിലുള്ള സർവ്വറിൽ നിന്ന് തിരിച്ചെടുക്കാനാകും എന്നാതാണ്.

ഇ-ഓഫീസ് ഡാറ്റാബെയ്സിന്‍റെ അഡ്മിൻ പോലും എൻ ഐ സി സംസ്ഥാന സർക്കാരിന് നൽകിയിട്ടില്ല. അതായത് സംസ്ഥാന സർക്കാരിലെ ആര് വിചാരിച്ചാലും ഒരു ഫയലുകളും ഡാറ്റാവെയ്സിൽ നിന്നും ഡിലീറ്റ് ചെയ്യാനോ മോഡിഫൈ ചെയ്യാനോ സാധിക്കില്ല.

മറ്റൊരു കാര്യം ഇതൊരു സിറ്റീസണ്‍ പോർട്ടൽ ആണ് എന്നതാണ്. ഇ ഓഫീസിലെ ഒരോ ഫയലുകളുടെ നീക്കവും അതേസമയം w.w.w.eoffice.kerala.gov.in എന്ന സിറ്റിസണ്‍ പോർട്ടലിലൂടെ പൊതു ജനങ്ങൾക്ക് അറിയാൻ സാധിക്കുമെന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News