യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം തട്ടിയതായി പരാതി

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ സഹായത്തോടെ കണ്ണൂർ അയ്യൻകുന്നിൽ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി.

കരിക്കോട്ടക്കരി വെമ്പുഴച്ചാലിലെ ഏലിയാമ്മയാണ് കാലപ്പഴക്കത്താൽ ഇടിഞ്ഞു വീണ വീടിന്റെ പേരിൽ ഒന്നേകാൽ ലക്ഷം രൂപ പ്രളയ ഫണ്ടിൽ നിന്നും കൈപ്പറ്റിയത്. പൊതു പ്രവർത്തകനായ സിബി വാഴക്കാല മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

വർഷങ്ങളായി ആൾ താമസം ഇല്ലാത്ത കാലപ്പഴക്കത്താൽ ഇടിഞ്ഞു വീണ വീടിന്റെ പേരിലാണ് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഒന്നേ കാൽ ലക്ഷം രൂപ കൈപ്പറ്റിയത്.

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഏലിയാമ്മ ചെമ്പോത്തനടിയിൽ എന്ന വ്യക്തി ഫണ്ട് തട്ടിയെടുത്തു എന്നാണ് പരാതി.എലിയമ്മയുടെ മകന്റെ ഭാര്യ ബീന റോജസ് പഞ്ചായത്ത് അംഗവും സ്ഥിരം സമിതി അധ്യക്ഷയുമാണ്.

ഏലിയമ്മയുടെ ഭർത്താവും മകനും കേരള കോണ്ഗ്രസ്സ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന നേതാക്കളാണ്.സ്വാധീനം ഉപയോഗിച്ചാണ് ഫണ്ട് തട്ടിയെടുത്തത് എന്നാണ് സിബി വാഴക്കാല പരാതിയിൽ ആരോപിക്കുന്നത്.

കാലവർഷത്തിൽ വീട് പൂർണമായും തകർന്നു എന്നായിരുന്നു എലിയമ്മയുടെ അപേക്ഷ.പഞ്ചായത്ത് ഓവർസിയർ 167200 രൂപയുടെ നഷ്ടം കണക്കാക്കി സർട്ടിഫിക്കറ്റ് നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജ് ഓഫീസറുടെ ശുപാർശ പരിഗണിച്ചാണ് റീ ബിൽഡ് കേരള പദ്ധതിയിൽ ഒന്നേകാൽ ലക്ഷം രൂപ അനുവദിച്ചത്.

പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശതയോടെ അയ്യൻകുന്ന് പഞ്ചത്തിൽ ഇത്തരം നിരവധി തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നും പരാതിക്കാരൻ സിബി വാഴക്കാല ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News