കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലെ മകന്റെ ബർത്ത് ഡേ കേക്ക് മുറി: പൊലീസുകാരന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മകന്റെ പിറന്നാളാഘോഷിക്കുന്ന പൊലീസുകാരന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുടുംബമായി കൊവിഡ് ട്രീറ്റ് മെന്റ് സെന്ററില്‍ ക‍ഴിയുകായിരുന്നു ഇവര്‍.

ഇതിനിടെയാണ് മകന്‍റെ പിറന്നാള്‍ ദിനമെത്തിയത്. ക്ഷേമം തിരക്കാന്‍ ഫോണ്‍ വിളിച്ച സഹപ്രവര്‍ത്തകനോട് കൊവിഡില്‍ മകന്‍റെ പിറന്നാള്‍ ആഘോഷം ഇല്ലാതായെന്ന് സൂചിപ്പിക്കുകയുണ്ടായി..

സംഭവം അറിഞ്ഞയുടെന്‍ തിരുവനന്തപുരം റൂറൽ ജില്ലയിലെ പോലീസ് സുഹൃത്തുക്കളും, അസോസിയേഷൻ ഭാരവാഹികളും ചേര്‍ന്ന് കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ പിറന്നാ‍ള്‍ ആഘോഷിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു.

കേക്ക് മുറിക്കുന്ന കുഞ്ഞിനൊപ്പം നില്‍ക്കുന്ന പിപിഇ കിറ്റ് ധരിച്ച് നില്‍ക്കുന്നയാളുടെ ചിത്രവും ഫെയ്സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു പിറന്നാള്‍ ആഘോഷം.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഒരു കൊറോണ, ബർത്ത്ഡേ….. ഇന്ന് എന്റെ മകന്റെ മൂന്നാം ജന്മദിനം ആണ്. നിർഭാഗ്യവശാൽ ഞാനും എന്റെ ഭാര്യയും 3 മക്കളും കൊറോണ പോസിറ്റീവ് ആയതു കാരണം ട്രീറ്റ്മെന്റ് ആണ്.

എന്നാലും ഈ പ്രതികൂല സാഹചര്യത്തിലും എന്റെ മകന്റെ പിറന്നാൾ ഞങ്ങൾ ട്രീറ്റ്മെന്റ് ഇരിക്കുന്ന സെന്റർ വെച്ച് തന്നെ ആഘോഷിക്കുവാൻ സാധിച്ചു…. അതിന് സർവ്വേശ്വരന് ആദ്യമേ തന്നെ നന്ദി അറിയിക്കുന്നു. കൂടാതെ എന്റെ ഒരു പോലീസ് സുഹൃത്ത് എന്നെ വിളിച്ച് ക്ഷേമം തിരക്കുന്നതിനിടയിൽ എന്റെ മകന്റെ ബർത്ത്ഡേ തേഞ്ഞു എന്ന് സംസാരത്തിനിടയിൽ പറയുകയുണ്ടായി.

ന്നാൽ ഇന്നേദിവസം കേരള പോലീസിലെ തിരുവനന്തപുരം റൂറൽ ജില്ലയിലെ പോലീസ് സുഹൃത്തുക്കളും, അസോസിയേഷൻ ഭാരവാഹികളും ഇന്നേ ദിവസം സെന്ററിൽ വരികയും മകന് മനോഹരമായ ഒരു ബർത്ഡേ കേക്കും മിഠായികളും സമ്മാനമായി നൽകി… ആയതിലേക്ക് പരിശ്രമിച്ച വർക്കും പ്രയത്നിച്ച വർക്കും ഹൃദ്യമായ നന്ദി…. ഒന്നുകൂടി ഇതിനായി സഹകരിച്ച എല്ലാവർക്കും… നന്ദി… നന്ദി… നന്ദി..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News