രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു; പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന

രാ​ജ്യ​ത്ത് കൊവി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 75,760 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.

നി​ല​വി​ൽ രാ​ജ്യ​ത്ത് 33,10,235 പേ​ർ​ക്കാ​ണ് കോ​വി​ഡ് 19 ബാ​ധി​ച്ച​ത്. ഇ​തി​ൽ 7,25,991 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​ണ്ട്. 25,23,772 പേ​രാ​ണ് കോ​വി​ഡ് മു​ക്ത​രാ​യ​ത്.

അതേസമയം രാജ്യത്തെ മരണസംഖ്യ 60000 കടന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,023 പേ​ർ​ക്കാ​ണ് കൊ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 60,472 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here