സ്വർണക്കടത്ത് കേസ്; അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞ് വെച്ച ദിവസം അനില്‍ നമ്പ്യാര്‍ സ്വപ്നയെ വിളിച്ചതായി കസ്റ്റംസിന് മൊഴി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യുന്നത്.

മുന്‍ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അരുണ്‍ ബാലചന്ദ്രന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അരുണ്‍ ഹാജരാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരുവനന്തപുരത്ത് സ്വപ്നയ്ക്ക് താമസിക്കാന്‍ വേണ്ടി ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രാകാരം ഫ്ളാറ്റ് ബുക്ക് ചെയ്തുവെന്നാണ് അരുണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ ഫ്ളാറ്റില്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളാണ് താമസിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അരുണ്‍ ബാലചന്ദ്രനെ ചോദ്യം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News