കൊവിഡ് രൂക്ഷം: നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് കേന്ദ്രം

കോവിഡ് രൂക്ഷമാകുന്നതിനിടയിലും നീറ്റ്, ജെ. ഇ. ഇ പരീക്ഷകള്‍ മാറ്റി വയ്ക്കില്ലെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ അറിയിച്ചു. പരീക്ഷകള്‍ മാറ്റിയാല്‍ സെമസ്റ്റര്‍ പഠനം താറുമാറാകും. അടുത്ത കുറെ വര്‍ഷത്തേക്കുള്ള പ്രവേശനത്തെ ബാധിക്കുമെന്നും സെക്രട്ടറി പറഞ്ഞു.

ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് വ്യാപന ആശങ്ക ഉണ്ടാക്കുന്ന പൊതു പ്രവേശന പരീക്ഷ നടപടികളുമായി കേന്ദ്രം മുന്നോട്ട് പോകും. അടുത്ത മാസം നിശ്ചയിച്ചിരിക്കുന്ന ജെ. ഇ. ഇ, നീറ്റ് പരീക്ഷകള്‍ മാറ്റി വയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖരെ അറിയിച്ചു.

നിലവിലെ സെമസ്റ്റര്‍ പഠനം താറുമാറാകും, അടുത്ത കുറെ വര്‍ഷത്തെയ്ക്കുള്ള പ്രവേശനത്തെ ബാധിക്കും എന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഏപ്രില്‍ മാസം നടത്തേണ്ട പരീക്ഷയാണ് കോവിഡ് മൂലം സെപ്റ്റംബര്‍ വരെ നീണ്ടത്.

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് പ്രകാരം ദീപാവലി വരെ മാറ്റിയാല്‍ ഡിസംബര്‍ ആദ്യ ആഴ്ച്ച മാത്രമേ പരീക്ഷ നടത്താന്‍ കഴിയു. 2021ല്‍ പരീക്ഷ ഫലം പ്രസിദ്ധീകരിക്കേണ്ടി വരും. ഇതിനര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അക്കാഡമിക് വര്‍ഷം നഷ്ട്ടമായി എന്നാണ്. ഇത് 2021, 2022 വര്‍ഷം വരെയുള്ള അക്കാഡമിക് കാലയളവുകളെ ബാധിക്കുമെന്ന് ഉന്നത വിദ്യഭ്യാസ സെക്രട്ടറി ചൂണ്ടി കാട്ടി. പരീക്ഷ നീട്ടി വയ്ക്കാനുള്ള ആവിശ്യം സുപ്രീം കോടതി ഒരിക്കല്‍ തള്ളിയത് ആണെന്നും സെക്രട്ടറി പറഞ്ഞു.

അതേസമയം, കോവിഡിനിടയിലും നീറ്റ്, ജെ. ഇ. ഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഒഡിഷ സംസ്ഥാങ്ങളാണ് ഹര്‍ജി നല്‍കാന്‍ തയാറെടുക്കുന്നത്. തമിഴ് നാട്, ദില്ലി സര്‍ക്കാരുകളും പരീക്ഷ മാറ്റി വയ്ക്കണമെന്ന നിലപാടിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News