തീപിടുത്തത്തിന് കാരണം ഷോട്ട് സര്‍ക്യൂട്ട്; കത്തിനശിച്ച ഫയലുകളുടെ പരിശോധന ക്യാമറാ സാന്നിധ്യത്തില്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ കത്തിനശിച്ച ഫയലുകളുടെ പരിശോധന ക്യാമറാ സാന്നിധ്യത്തില്‍ പുരോഗമിക്കുന്നു. അട്ടിമറിയല്ല ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തീപിടിത്തത്തിന് കാരണം ഫാനില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന നിഗമനത്തിലാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയറും ഈ നിഗമനത്തിലാണ്. ചീഫ് എന്‍ജിനിയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മന്ത്രി ജി സുധാകരന് കൈമാറി. ഇത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

അതിനിടെ, തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയറ്റില്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

ബുധനാഴ്ച രാവിലെ ഒമ്പതോടെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം സെക്രട്ടറിയറ്റില്‍ എത്തി പരിശോധന നടത്തി. തീപിടിത്തം ആദ്യം കണ്ട ആളുടെയും ആദ്യം എത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെയും മൊഴിയുമെടുത്തു. ഫോറന്‍സിക്, ഫയര്‍ഫോഴ്സ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനയും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel