ഹൈക്കമാന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുലാം നബി ആസാദ്; രാഹുല്‍ ഗാന്ധിക്കെതിരെയും വിമര്‍ശനം

ദില്ലി: കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുലാം നബി ആസാദ്. 22 പേര്‍ മാത്രം അംഗങ്ങളായാ പ്രവര്‍ത്തകസമിതിയില്‍ 60 പേരെ പങ്കെടുപ്പിച്ചു ആള്‍ക്കൂട്ടമാക്കി നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കളെ ഒറ്റപ്പെടുത്തിയെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നേതൃമാറ്റം അവശ്യപ്പെട്ട നേതാകള്‍ക്കെതിരെ നെഹ്‌റു കുടുംബത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന നേതാക്കള്‍ ബിജെപി ബന്ധം അടക്കം ആരോപിച്ചു രംഗത്തെത്തിയ സാഹചര്യത്തിലാണ് ഹൈക്കമാന്റിനെതിരെ ഗുലാം നബി ആസാദിന്റ രൂക്ഷവിമര്‍ശനം.

22 പേര്‍ മാത്രം അംഗങ്ങളായ പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാക്കളായി ആളുകളെ വിളിച്ചു കൂട്ടിയെന്നും 60 പേരുടെ കൂട്ടമാണ് യോഗം ചേര്‍ന്നതെന്നും ഗുലാം നബി ആസാദ് വിമര്‍ശിച്ചു. അതുകൊണ്ട് തന്നെ കത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രവര്‍ത്തനം നടത്തുമ്പോഴും പഞ്ചാബില്‍ ഉള്‍പ്പെടെ ജീവന്‍ പണയം വെച്ചു തീവ്രവാദത്തോടു പോരാടുമ്പോഴും സ്‌കൂളില്‍ പഠിച്ച ആളുകളാണ് ഇപ്പോള്‍ വിമര്‍ശിക്കാന്‍ വരുത്തണമെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായും ഗുലാം നബി ആസാദ് വിമര്‍ശിക്കുന്നു.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഗുലാം നബി ആസാദിന്റെ വിമര്‍ശനങ്ങള്‍. ഇതിന് പുറമെ നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ള അധ്യക്ഷന്‍ എന്ന കാര്യം വളരെ നാളുകളായി ഉന്നയിക്കുന്നതെന്നും ഒടുവില്‍ അതിന് വഴി ഒരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ ആറ് മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തുമ്പോള്‍ അത് തെരഞ്ഞെടുപ്പിലൂടെ ആകണമെന്നും, എന്നാല്‍ മാത്രമേ എല്ലാവര്‍ക്കും സ്വീകാര്യനായ ആളെ കണ്ടെത്താന്‍ കഴിയൂ എന്നുമാണ് ഗുലാം നബി ആസാദിന്റെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News