”സുശാന്തിനെ വിഷം നല്‍കി കൊന്നു; കൊലപാതകി റിയ”

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ് കെ.കെ. സിങ്. റിയ സുശാന്തിന് വിഷം നല്‍കുകയായിരുന്നുവെന്നും റിയയാണ് സുശാന്തിന്റെ കൊലപാതകിയെന്നും കെകെ സിങ് പറഞ്ഞു.
അന്വേഷണസംഘം റിയയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”ദീര്‍ഘനാളുകളായി റിയ സുശാന്തിന് വിഷം നല്‍കി വരികയായിരുന്നു. അവളാണ് സുശാന്തിന്റെ കൊലപാതകി. അവളെയും അവളുടെ കൂട്ടാളികളെയും അന്വേഷണ ഏജന്‍സി എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം”. കെ.കെ. സിങ് ആവശ്യപ്പെട്ടു.

അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട റിയയെക്കെതിരെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിരുന്നു. നിരോധിത മയക്കുമരുന്നിന്റെ ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

റിയയുടെ വാട്‌സ്ആപ് ചാറ്റില്‍ നിന്ന് ലഹരി ഉപയോഗം, ലഹരിവസ്തുകളുടെ കടത്തിനെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണിത്.
ചാറ്റില്‍ പരാമര്‍ശിക്കുന്ന ജയ ഷാ, സുശാന്തിന്റെ മുന്‍ മാനേജര്‍ ശ്രുതി മോദി, ജോലിക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെയും ചോദ്യം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News