സ്വകാര്യ ബസുകളുടെ മൂന്നു മാസങ്ങളിലെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട്: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകളുടെ ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളിലെ നികുതി പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.

ഇതേ മാസത്തെ സ്‌കൂള്‍ ബസുകളുടെ വാഹന നികുതിയും പൂര്‍ണ്ണമായും ഒഴിവാക്കി. 90 കോടി രൂപയോളം നികുതി വരുമാനം കുറവ് ഉണ്ടാകുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

ബസ് ഉടമകളുടെ സംഘടന എല്ലാ റൂട്ടുകളിലും സര്‍വ്വീസ് നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓണക്കാലത്ത് ബാംഗളൂരു മൈസൂരു എന്നിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി സെപ്ഷ്യല്‍ സര്‍വ്വിസ് ആരംഭിച്ചിട്ടുണ്ട്. ബസുകള്‍ അനുകൂലനിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

സ്വകാര്യ ബസുകള്‍ നിസ്സഹകരണ മനോഭാവം കാണിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News