മുഹ്‌റം ഘോഷയാത്ര അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി; ”അനുവദിച്ചാല്‍ കുഴപ്പങ്ങള്‍ ഉണ്ടാകും, രോഗം പടര്‍ത്തിയെന്ന് പറഞ്ഞ് ചിലര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടും”

മുഹറം ഘോഷയാത്ര അനുവദിക്കാനാകില്ലെന്ന് സുപ്രിംകോടതി. അനുവദിച്ചാല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും രോഗം പടര്‍ത്തിയെന്ന് പറഞ്ഞ് ചിലര്‍ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ടെ പറഞ്ഞു.

യു.പിയിലെ ഷിയാ നേതാവ് സയ്ദ് കല്‍ബേ ജാവദാണ് മുഹറം ഘോഷയാത്ര നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. രാജ്യത്താകമാനം മുഹ്റം ഘോഷയാത്രയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് എസ് ഈ ബോബ്‌ടെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. അനുവദിച്ചാല്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും രോഗം പടര്‍ത്തിയെന്ന് പറഞ്ഞു ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുമെന്നും അത് ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി.

അതേസമയം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടത്താനും, മുംബൈയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ പൂജ നടത്താനും നേരത്തെ എസ് എ ബോബ്‌ടെ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഒരു പ്രത്യേക സ്ഥലത്താണ് ഇളവ് അനുവദിച്ചതെന്നും അതേ സമയം മുഹറം ഘോഷയാത്ര രാജ്യവ്യാപകാമായി നടത്താനാണ് ആവശ്യപ്പെടുന്നത് അത് അനുവദിക്കാനാകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

ഇതോടെ കൂടി ലക്നൗവില്‍ ഘോഷയാത്ര അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News