ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും സഹായവുമായി വിതരണം ചെയ്തത് 7000 കോടി: മുഖ്യമന്ത്രി

ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7000 ത്തിലധികം കോടി വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ശമ്പളം ബോണസ് ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് എല്ലാം കൂടി 2304.57 കോടി വിതരണം ചെയ്‌തു.

സര്‍വീസ് പെന്‍ഷന്‍- 1545 കോടി
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍- 1170.71 കോടി
ക്ഷേമനിധി പെന്‍ഷന്‍- 158.85 കോടി
ഓണക്കിറ്റ്- 440 കോടി
നെല്ല് സംഭരണം-710 കോടി
ഓണം റേഷന്‍- 112 കോടി
കണ്‍സ്യൂമര്‍ ഫെഡ്- 35 കോടി
ശമ്പളം പെന്‍ഷന്‍ ഗ്രാറ്റുവിറ്റി കുടിശ്ശിക എന്നിവയ്ക്കായി കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയത്-140.63 കോടി
ആശവര്‍ക്കര്‍മാര്‍- 76.42 കോടി
സ്‌കൂള്‍യൂണിഫോം- 30 കോടി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, അടഞ്ഞുകിടന്ന തൊഴില്‍സ്ഥാപനങ്ങള്‍ക്കുള്ള സഹായം.

പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള സഹായം എന്നിവയെല്ലാമായി 7000-ത്തിലധികം കോടി രൂപയാണ് വിതരണം ചെയ്തത്.

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്‌ടറികളിലെ തൊഴിലാളികള്‍ക്ക്‌ എക്‌സ്‌ഗ്രേഷ്യയായി 2000 വീതവും 10 കിലോ അരിയും വിതരണം ചെയ്യാന്‍ 5.32 കോടി അനുവദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News