മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് സൗദിയിലെ യുവഗായകന്‍ ഹാഷിം അബ്ബാസ്

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് സൗദിയിലെ യുവഗായകന്‍ ഹാഷിം അബ്ബാസ്.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് ഹാഷിം മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നത്. ആശംസകള്‍ക്കൊപ്പം ഓണപ്പാട്ടായ ”പൂവിളി പൂവിളി പൊന്നോണ്ണമായി” എന്ന ഗാനവും ഹാഷിം ആലപിച്ചു. പകുതി മലയാളത്തിലാണെങ്കിലും അതിഗംഭീരമായാണ് ഹാഷിം പൂവിളി ഗാനം പാടിയത്.

മലയാളികളോട് എന്നും പ്രത്യേക ഇഷ്ടം കാത്തുസൂക്ഷിക്കുന്ന ഗായകനാണ് ഹാഷിം അബ്ബാസ്.

കഴിഞ്ഞദിവസം കലാഭവന്‍ മണിയുടെ ”ചാലക്കുടി ചന്തയ്ക്ക് പോകുമ്പം, ചന്ദന ചോപ്പുള്ള മീന്‍കാരി പെണ്ണിനെ കണ്ടേ ഞാന്‍…” എന്ന നാടന്‍പ്പാട് ആലപിച്ചും ഹാഷിം സോഷ്യല്‍മീഡിയയില്‍ കൈയ്യടി നേടിയിരുന്നു. ഹാഷിമിന്റെ സുഹൃദ് വലയത്തിലും നിരവധി മലയാളികളുണ്ട്.

കൊവിഡിനെതിരെയായ ഇദ്ദേഹം മലയാളത്തില്‍ മലയാളത്തില്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News